ടെലിവിഷൻ ആരാധകർക്ക് ഏറെ പരിചിതയാണ് നടി റീഹാന. നടൻ അര്‍ണവില്‍ നിന്ന് തനിക്കുണ്ടായ ഒരു ദുരനുഭവത്തെ കുറിച്ച് താരം തുറന്നു പറഞ്ഞത് വീണ്ടും ചർച്ചയാകുന്നു.
‘ഒരിക്കല്‍ ഒരു വലിയ നടനൊപ്പം സീരിയല്‍ ചെയ്തു. ഒരുപാട് സ്ത്രീ ആരാധകരൊക്കെയുള്ള വലിയ താരമാണ് ആ നടന്‍. നിരവധി സ്ത്രീകള്‍ക്ക് അയാളോട് ക്രഷൊക്കെ ഉണ്ട്. സെറ്റില്‍ വച്ച് അയാളെന്റെ മൊബൈല്‍ നമ്പര്‍ വാങ്ങി. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ അയാള്‍ എന്നെ വര്‍ണിച്ചു കൊണ്ടുള്ള നിരവധി മെസേജുകള്‍ അയക്കാൻ തുടങ്ങി. പന്തികേട് മനസിലായതോടെ വേഗം തന്നെ നോ പറഞ്ഞ് ഞാൻ അയാളെ ബ്ലോക്ക് ചെയ്തു. വീണ്ടും ഫേസ്‌ബുക്കിലൂടെയും മറ്റും അയാള്‍ എനിക്ക് മെസേജുകള്‍ അയക്കാനുള്ള ശ്രമം നടത്തി. അവിടെയും ഞാൻ ബ്ലോക്ക് ചെയ്തു. പിന്നീട് ഒരിക്കല്‍ അര്‍ണവ് എന്നെ ഇതുപോലെ ഫോണില്‍ വിളിച്ചു. ‘എന്റെ ഭാര്യ വീട്ടില്‍ ഇല്ല’ എന്ന രീതിയില്‍ സംസാരിച്ചു’- റീഹാന പറഞ്ഞു.
read also: ആറാട്ട് അണ്ണൻ ഒരു പാവമാണ്, അയാളെ ഉപദ്രവിക്കരുത്: നടൻ ബാല
അർണവും ഭാര്യ ദിവ്യയും വേർപിരിഞ്ഞു കഴിയുകയാണ്. ഗർഭിണി ആയതിനു പിന്നാലെ ദിവ്യ അർണവ് നിരവധി സ്ത്രീകളുടെ പിന്നാലെ പോകുന്ന ആളാണെന്നും കൂടെ അഭിനയിക്കുന്ന നടിയുമായി ബന്ധമുണ്ടെന്നും ആരോപിച്ചു രംഗത്ത് എത്തിയത് വലിയ വാർത്തയായിരുന്നു. നടന്റെ വോയിസ് ക്ലിപ്പുകൾ തെളിവുകളായി ദിവ്യ മാധ്യമങ്ങൾക്ക് നൽകുകയും ചെയ്തിരുന്നു. ഇതെല്ലാം ശരിവയ്ക്കുന്ന താരത്തിലുള്ളതാണ് റീഹാനയുടെ വെളിപ്പെടുത്തലും.
Post Your Comments