CinemaLatest News

കോവിഡിനിടെ അഞ്ചാം മാസത്തിൽ രണ്ടാമത്തെ കുഞ്ഞ് അബോർഷനായി പോയി: സങ്കടം തുറന്നു പറഞ്ഞ് റാണി മുഖർജി

കോവിഡ് പിടിമുറുക്കിയപ്പോൾ താൻ രണ്ടാമതും ​ഗർഭിണി ആയിരുന്നു

ഒരു കാലത്ത് ബോളിവുഡ് അടക്കി വാണിരുന്ന താരമാണ് നടി റാണി മുഖർജി. കൈനിറയെ ചിത്രങ്ങൾ, പ്രശസ്തി, മുൻനിര നടന്മാരുടെ കൂടെ അഭിനയം എന്നിങ്ങനെ താര സുന്ദരിയായിരുന്ന നടി തന്റെ ജീവിതത്തിൽ സംഭവിച്ച അപ്രതീക്ഷിതമായ നഷ്ടത്തെക്കുറിച്ച് പറയുകയാണ്.

കോവിഡ് പിടിമുറുക്കിയപ്പോൾ താൻ രണ്ടാമതും ​ഗർഭിണി ആയിരുന്നു, ആശിച്ച് മോഹിച്ച്,  രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പ് അഞ്ച് മാസം ആയപ്പോഴാണ് കോവിഡ് വന്നത്, അഞ്ചാം മാസത്തിൽ തന്നെ കുഞ്ഞിനെ നഷ്ട്ടപ്പെട്ടെന്നും നടി പറഞ്ഞു. കുഞ്ഞ് മരിച്ച് പത്ത് ദിവസത്തിന് ശേഷമാണ് സംവിധായകൻ തന്നെ മിസ്സിസ് ചാറ്റർജി വേഴ്സസ് നോർവേയുടെ കഥയുമായി സമീപിച്ചതെന്നും നടി വ്യക്തമാക്കി.

ഇന്ത്യക്കാരുടെ കുഞ്ഞിനെ നിസാര കാരണങ്ങൾ കാട്ടി നോർവേ ചൈൽഡ് വെൽഫെയർ ഉദ്യോ​ഗസ്ഥർ എടുത്ത് കൊണ്ട് പോകുന്നതും പിന്നീട് ഉണ്ടാകുന്ന നിയമകുരുക്കുകളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. കുഞ്ഞ് നഷ്ടമായത് അന്ന് പറയാതിരുന്നത് സിനിമാ പ്രൊമോഷനായി അക്കാര്യം സംസാരിക്കുകയാണ് താനെന്ന് മറ്റുള്ളവർ തെറ്റിദ്ധരിച്ചാലോ എന്നോർത്ത് ആണെന്നും നടി വ്യക്തമാക്കി. വൻ വിവാദമായി മാറിയ കേസായിരുന്നു ചാറ്റർജി വേഴ്സസ് നോർവേ സിനിമയുടെ കഥ. ഒരു അമ്മ മക്കളെ തിരികെ ലഭിക്കാൻ നടത്തിയ ജീവൻമരണ പോരാട്ടത്തിന്റെ കഥ പറയുന്ന ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു.

 

 

 

 

 

 

 

 

shortlink

Related Articles

Post Your Comments


Back to top button