CinemaLatest News

ഇഎസ്ഐ വിഹിതം അടച്ചില്ല, മുൻ എംപിയും നടിയുമായ ജയപ്രദയ്ക്ക് ആറുമാസം തടവു ശിക്ഷ

ലേബർ ​ഗവൺമെന്റ് ഇൻഷുറൻസ് കോർപ്പറേഷൻ കോടതിയെ സമീപിക്കുകയായിരുന്നു

പ്രശസ്ത നടിയും മുൻ എംപിയുമായ ജയപ്രദയ്ക്ക് 6 മാസം തടവ് ശിക്ഷ വിധിച്ച് കോടതി. ചെന്നൈയിലെ എ​ഗ്മൂർ കോടതിയാണ് ശിക്ഷ വിധിച്ചത്.

ജീവനക്കാരുടെ ഇഎസ്ഐ വിഹിതം അടക്കാത്തതിനാണ് നടപടി. തിയേറ്റർ നടത്തിപ്പുമായി ബന്ധപ്പെട്ട കേസിലാണ് നടപടി ഉണ്ടായിരിക്കുന്നത്. ജീവനക്കാരുടെ ഇഎസ്ഐ വിഹിതം അടക്കാത്തതിനാണ് ശിക്ഷ വിധിച്ചത്. ചെന്നൈ അണ്ണാശാലയിൽ ജയപ്രദയ്ക്ക് സ്വന്തമായി തീയേറ്ററുണ്ട്. ഇതുമായി ബന്ധപ്പെട്ട പരാതിയിലാണ് നടപടി ഉണ്ടായിരിക്കുന്നത്.

നടി തിയേറ്ററിലെ എല്ലാ ജീവനക്കാരിൽ നിന്നും കൃത്യമായി ഇഎസ്ഐ പിരിച്ചെടുക്കുകയും എന്നാൽ ബന്ധപ്പെട്ട ഓഫീസിൽ അടച്ചിരുന്നില്ല. ഇതിനെതിരെ ലേബർ ​ഗവൺമെന്റ് ഇൻഷുറൻസ് കോർപ്പറേഷൻ കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നാണ് നടപടിയെടുത്തത്. തെലുങ്ക് ദേശം പാർട്ടിയിലൂടെയാണ് താരം രാഷ്ട്രീയത്തിലേക്കെത്തിയത്.

ഒരു കാലത്ത് ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ തിളങ്ങിയ നടിയായിരുന്നു ജയപ്രദ. മോഹൻലാൽ നായകനായെത്തിയ ദേവദൂതനിലും പ്രണയത്തിലുമെല്ലാം നടി പ്രധാനവേഷത്തിലെത്തിയിരുന്നു. നടിയുടെ ശിക്ഷാവിധി അറിഞ്ഞതോടെ ആരാധകരടക്കം സങ്കടത്തിലായി.  പല വമ്പൻ ഹിറ്റ് ചിത്രങ്ങളിലും നായികയായി തിളങ്ങിയ നടികൂടിയാണ് ജയപ്രദ.

 

 

 

 

 

 

 

 

shortlink

Related Articles

Post Your Comments


Back to top button