CinemaLatest News

അവാർഡ് വിവാദം: രഞ്ജിത് ഇടപെട്ടെന്ന് തെളിവില്ല, ചലച്ചിത്ര പുരസ്കാരം റദ്ദാക്കാനുള്ള ഹർജി തള്ളി

ജസ്റ്റിസ് ബസന്ത് ബാലാജി ഇന്ന് വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിരുന്നു

സംസ്ഥാന ചലച്ചിത്ര പുരസ്കാരം റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. അവാർഡ് നിർണ്ണയത്തിൽ അക്കാദമി ചെയർമാൻ ഇടപെടലുകൾ നടത്തി എന്ന ആരോപണത്തിന് തെളിവില്ലെന്നാണ് കോടതി നിരീക്ഷിച്ചത്.

സർക്കാരിനോട് ജസ്റ്റിസ് ബസന്ത് ബാലാജി ഇന്ന് വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിരുന്നു. കോടതി നിർദേശ പ്രകാരം സാംസ്കാരിക വകുപ്പ് സെക്രട്ടറിയെ കേസിൽ കക്ഷി ചേർക്കാൻ ഹർജിക്കാരൻ അപേക്ഷ സമർപ്പിക്കുകയും ചെയ്തിരുന്നു.

ഇതോടൊപ്പം വിവാദത്തിൽ പ്രതികരിക്കുകയും തെളിവുകൾ പുറത്ത് വിടുകയും ചെയ്ത വിനയൻ, ചീഫ് സെക്രട്ടറി, ജെൻസി ​ഗ്രി​ഗറി എന്നിവരെ കക്ഷി ചേർക്കാനും ഹർജിക്കാരൻ അപേക്ഷ നൽകിയിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button