കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത മലയാള സിനിമാ സംവിധായകൻ സിദ്ദിഖിനെ അനുസ്മരിച്ച് നടൻ ധർമ്മജൻ. പ്രിയപ്പെട്ട സിദ്ദിഖ് സർ സ്വർഗ്ഗത്തിലേയ്ക്ക് കലയും, സ്നേഹവും ഒരേ അളവിൽ കൊണ്ടുനടന്നയാൾ, സിനിമാലയിൽ എന്റെ പ്രകടനം കണ്ട് ഡയാന ചേച്ചിയോട് അതേതാ ആ പയ്യൻ നല്ല ഭാവിയുണ്ട് എന്ന് പറഞ്ഞത് എന്റെ ആദ്യത്തെ അവാർഡ്. പിന്നീടൊരിക്കൽ ഞാൻ പഠിച്ച സ്കൂളിൽ എന്നെ ആദരിക്കുന്ന ചടങ്ങിൽ എന്നെപ്പറ്റി പറഞ്ഞ വാക്കുകൾ ഒരക്ഷരം പോലും മറക്കാതെ ഓർമ്മയിലുണ്ട്.
ചാൻസ് ചോദിക്കാൻ പല പ്രാവശ്യം ആലോചിച്ചു പിന്നെ ആലോചിച്ചു എന്നെ അറിയാലോ എന്നേലും വിളിക്കും, ഈ അടുത്ത കാലത്ത് സുഹൃത്ത് സുനീഷ് വാരനാട് എഴുതി സിദ്ദിഖ് സർ ഉൾപ്പടെ പ്രൊഡ്യൂസ് ചെയ്ത “പൊറാട്ട് നാടകം” എന്ന സിനിമ ചെയ്തു.. സിനിമ മുഴുവൻ കാണാൻ സാറില്ല, ഒരുമിച്ച് റിലീസിന് കാണാം, സാറ് സ്വർഗ്ഗത്തിലിരുന്ന് കാണുമെന്നാണ് വിഷമത്തോടെ ധർമ്മജൻ കുറിച്ചത്.
കുറിപ്പ് വായിക്കാം
പ്രിയപ്പെട്ട സിദ്ദിഖ് സർ സ്വർഗ്ഗത്തിലേയ്ക്ക് കലയും, സ്നേഹവും ഒരേ അളവിൽ കൊണ്ടുനടന്നയാൾ സിനിമാലയിൽ എന്റെ പ്രകടനം കണ്ട് ഡയാന ചേച്ചിയോട് അതേതാ ആ പയ്യൻ നല്ല ഭാവിയുണ്ട് എന്ന് പറഞ്ഞത് എന്റെ ആദ്യത്തെ അവാർഡ്. പിന്നീടൊരിക്കൽ ഞാൻ പഠിച്ച സ്കൂളിൽ എന്നെ ആദരിക്കുന്ന ചടങ്ങിൽ എന്നെപ്പറ്റി പറഞ്ഞ വാക്കുകൾ ഒരക്ഷരം പോലും മറക്കാതെ ഓർമ്മയിലുണ്ട് ചാൻസ് ചോദിക്കാൻ പല പ്രാവശ്യം ആലോചിച്ചു പിന്നെ ആലോചിച്ചു എന്നെ അറിയാലോ എന്നേലും വിളിക്കും.
ഈ അടുത്ത കാലത്ത് സുഹൃത്ത് സുനീഷ് വാരനാട് എഴുതി സിദ്ദിഖ് സർ ഉൾപ്പടെ പ്രൊഡ്യൂസ് ചെയ്ത “പൊറാട്ട് നാടകം” എന്ന സിനിമ ചെയ്തു. സിനിമ മുഴുവൻ കാണാൻ സാറില്ല, ഒരുമിച്ച് റിലീസിന് കാണാം, സാറ് സ്വർഗ്ഗത്തിലിരുന്ന് കാണും അല്ലെങ്കിൽ ഞങ്ങളുടെ ഇടയിൽ എവിടെയെങ്കിലും ഉണ്ടാകും, സിദ്ദിഖ് സർ നിങ്ങളെന്തിനാ ഇത്ര നേരത്തേ.
Post Your Comments