CinemaLatest News

നടൻ ബാലയുടെ പരാതി; യൂട്യൂബർ അജു അലക്സിനെതിരെ കേസെടുത്ത് പോലീസ്

സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപകീർത്തിപ്പെടുത്തി എന്നാണ് ബാലയുടെ പരാതി

നടൻ ബാലയുടെ പരാതിയിൽ ചെകുത്താൻ എന്നറിയപ്പെടുന്ന അജു അലക്സിനെതിരെ കേസെടുത്ത് പോലീസ്

അടുത്തിടെ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു ചെകുത്താൻ എന്നറിയപ്പെടുന്ന അജു എന്ന യൂട്യൂബറും നടൻ ബാലയുമായുള്ള പ്രശ്നം. നിരന്തരം സോഷ്യൽ മീഡിയ വഴി സ്ത്രീകളെയും മുൻനിര നടൻമാരെയുമെല്ലാം അവഹേളിച്ച് രം​ഗത്ത് വരുന്ന യൂട്യൂബറാണ് അജു അലക്സ്.

നടൻ ബാല നൽകിയ പരാതിയിൽ പോലീസ് കേസെടുത്തിരിക്കുകയാണ്. കോടതിയുടെ നിർദേശാനുസരണമാണ് പോലീസ് അജുവിനെതിരെ കേസെടുത്തിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപകീർത്തിപ്പെടുത്തി എന്നാണ് ബാലയുടെ പരാതി. തന്റെ പക്കൽ നിന്നും പണം തട്ടിയെടുക്കൻ ശ്രമം നടന്നതായും പരാതിയിൽ ആരോപിക്കുന്നുണ്ട്. അജു അലക്സ് താൻ ബാലയിൽ നിന്നും കാശ് മേടിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചിരുന്നു.

നടൻ ബാല കഴിഞ്ഞ ദിവസം അജുവിന് വക്കീൽ നോട്ടീസ് അയച്ചിരുന്നു, തന്നെക്കുറിച്ച് ചെയ്ത അപകീർത്തികരമായ വീഡിയോ നീക്കം ചെയ്യണമെന്നും അതല്ലെങ്കിൽ നിയമനടപടിയുമായി പോകുമെന്നും വ്യക്തമാക്കിയുള്ളതായിരുന്നു നോട്ടീസ്. ഇതിന് മുൻപും വളരെ ആഭാസകരമായ രീതിയിൽ വീഡിയോ ചെയ്യുന്ന ചെകുത്താനെതിരെ വൻ പ്രതിഷേധം ഉയർന്നിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button