CinemaLatest News

സിദ്ദിഖ് – ലാൽ, അവർ പരസ്പരം പിരിഞ്ഞത് ശരിക്കും ഇപ്പോഴാണ്: സംവിധായകൻ സാജിദ് യഹിയ

കുറച്ച് പേര് അടുത്ത സുഹൃത്തുക്കളായി ഓരോരോ കാലഘട്ടത്തിൽ മാറും

വർഷങ്ങളോളം മലയാള സിനിമാ രം​ഗത്ത് നിറഞ്ഞ് നിന്ന സംവിധായകൻ സിദ്ദിഖ് കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. എണ്ണിയാൽ തീരാത്തത്ര നർമ്മ മുഹൂർത്തങ്ങൾ മലയാളിക്ക് സമ്മാനിച്ച സംവിധായകൻ സിദ്ദിഖിന്റെ വേർപാട് ഉണ്ടാക്കിയ നൊമ്പരം ഇനിയും മാഞ്ഞിട്ടില്ല.

ജീവിതത്തിൽ ഒരുപാട് പരിചയക്കാർ ഉണ്ടാവും, അതിൽ കുറെ പേര് സുഹൃത്തുക്കളാകും. അതിൽ നിന്നും കുറച്ച് പേര് അടുത്ത സുഹൃത്തുക്കളായി ഓരോരോ കാലഘട്ടത്തിൽ മാറും.ഒരു ജന്മം ഇവിടെ ജീവിച്ച് തീരുമ്പോൾ, ആത്മാവ് ഉപേക്ഷിച്ച ശരീരമായി നമ്മളിങ്ങനെ നീണ്ടു നിവർന്ന് കിടക്കുമ്പോൾ ഇതുപോലെ വന്നിരിക്കാൻ ഒരാൾ ഉണ്ടായാൽ ഒരേയൊരാളെങ്കിലും ഉണ്ടായാൽ, ജന്മം സഫലം, അവർ തമ്മിൽ പിരിഞ്ഞത് ശരിക്കും ഇപ്പോഴാണ് എന്നാണ് സംവിധായകൻ സാജി​ദ് യഹിയ എഴുതിയത്.

സാജിദ് പങ്കുവച്ച കുറിപ്പ് വായിക്കാം

ജീവിതത്തിൽ ഒരുപാട് പരിചയക്കാർ ഉണ്ടാവും, അതിൽ കുറെ പേര് സുഹൃത്തുക്കളാകും. അതിൽ നിന്നും കുറച്ച് പേര് അടുത്ത സുഹൃത്തുക്കളായി ഓരോരോ കാലഘട്ടത്തിൽ മാറും.

പക്ഷേ, ഒരു ജന്മം ഇവിടെ ജീവിച്ച് തീരുമ്പോൾ, ആത്മാവ് ഉപേക്ഷിച്ച ശരീരമായി നമ്മളിങ്ങനെ നീണ്ടു നിവർന്ന് കിടക്കുമ്പോൾ ഇതുപോലെ വന്നിരിക്കാൻ ഒരാൾ ഉണ്ടായാൽ ഒരേയൊരാളെങ്കിലും ഉണ്ടായാൽ, ജന്മം സഫലം, അവർ തമ്മിൽ പിരിഞ്ഞത് ശരിക്കും ഇപ്പോഴാണ്, സിദ്ദിഖ് – ലാൽ.

shortlink

Related Articles

Post Your Comments


Back to top button