
സമൂഹ മാധ്യമത്തിലൂടെ തന്നെ അധിക്ഷേപിച്ച വ്യക്തിക്ക് മറുപടി നൽകി നടൻ ധർമ്മജൻ. താരം പങ്കുവച്ച അരിസ്റ്റോ സുരേഷിനൊപ്പമുള്ള ചിത്രത്തിനാണ് ഇത്തരത്തിലൊരു അധിക്ഷേപിക്കുന്ന കമന്റ് വന്നത്. വിശാഖ് കാർത്തികേയൻ എന്നൊരാളാണ് ഇത്തരത്തിൽ കമന്റുമായി എത്തിയത്. കമന്റും മറുപടിയുമെല്ലാം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ഓർമ്മയുണ്ടോ ധർമജാ, ഞാനും ഇതുപോലെ അതിരാവിലെ വീട്ടിൽ വന്നിട്ടുണ്ട് അന്നൊക്കെ ചായയും കുടിച്ചാണ് പിരിഞ്ഞത്, പക്ഷെ ധർമൂസിന്റെ പേരിൽ നീ ഞങ്ങളുടെ കൈയിൽ നിന്ന് മേടിച്ച കാശ് മാത്രം ഇത് വരെയും തന്നിട്ടില്ല. നിന്നെ വിശ്വസിച്ച എത്ര പേരെ നീ പറ്റിച്ചിട്ടുണ്ട് എന്ന് ഞാൻ പറയാതെ തന്നെ നിനക്ക് അറിയാം ഇനി വേറെ ഒരാൾക്ക് കൂടി ഈ അവസ്ഥ ഉണ്ടാകാതിരിക്കട്ടെ എന്നാണ് വിശാഖ് എന്നയാൾ കമന്റ് ചെയ്തത്.
അതിന് മറപടിയായി ധർമ്മജൻ കുറിച്ചത് ഇങ്ങനെ
വൈശാഖ് ഞാൻ ഇന്നാണ് ഈ പോസ്റ്റ് കാണുന്നത് ഞാനങ്ങനെ ഫെയ്സ് ബുക്കും വാട്സാപ്പും എപ്പോഴും നോക്കാറില്ല. പിന്നെ പറ്റിച്ച കാര്യം എനിക്ക് 46 വയസ്സായി എന്റെ ജീവിതത്തിൽ കുറെ പേർ എന്നെ പറ്റിച്ചതല്ലാതെ ഞാൻ ആരെയും പറ്റിച്ചിട്ടില്ല നിങ്ങളുടെ കൈയ്യിന്ന് 5 രൂപ വങ്ങിയിട്ടുണ്ടെന്ന് നിങ്ങൾക്ക് നെഞ്ചിൽ കൈവച്ച് പറയാൻ പറ്റ്വോ. എല്ലാവരും രക്ഷപെടാൻ വേണ്ടി നിലകൊണ്ടു. പക്ഷേ വിശ്വസിച്ചവർ ചതിച്ചു പേര് പോയത് എന്റെ എന്നാണ് താരം കുറിച്ചത്.
Post Your Comments