
ബോളിവുഡ് സൂപ്പർ താരം ആമിർഖാന്റെ മകൾ ഇറാ ഖാൻ വിവാഹിതയാകുന്നു. ദീർഘകാലമായി പ്രണയത്തിലായിരുന്ന നൂപൂറാണ് വരൻ. ഇരുവരും പ്രണയം വെളിപ്പെടുത്തിയിട്ട് ഏറെ നാളായിരുന്നു. താര പുത്രിയും കാമുകനും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ആയിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം. ജനുവരി 3ന് എന്തുവന്നാലും വിവാഹം ചെയ്യണമെന്നാണ് ആഗ്രഹം, മറ്റൊരു തീയതി നോക്കി വിവാഹം കഴിക്കാൻ താൽപ്പര്യപ്പെടുന്നില്ലെന്നും താര പുത്രി ഇറ വ്യക്തമാക്കി. അന്നാണ് ആദ്യമായി നൂപൂറും താനും പരസ്പരം ചുംബിച്ചത്. ആദ്യ ചുംബനത്തിന്റെ ഓർമ്മക്കായാണ് ജനുവരി 3 എന്ന വിശേഷ ദിവസത്തിൽ വിവാഹം ചെയ്യുന്നതെന്നും ഇറ പറഞ്ഞു.
ഫിറ്റ്നെസ് പരിശീലകനാണ് നൂപൂർ. ഇരുവരും പ്രണയത്തിലായിട്ട് വർഷങ്ങൾ കഴിഞ്ഞു. ആരും കൂടെയില്ലാതെ ഒറ്റപ്പെട്ടുപോയ സമയത്ത് എല്ലാ പിന്തുണയും നൽകി കൂടെ നിന്ന ആളാണ് നൂപൂറെന്നും താരം വ്യക്തമാക്കി. ഡേറ്റിംങിലാണ് ഇപ്പോഴുള്ളത്, അത് മാറി വിവാഹത്തിലേക്ക് കടക്കുന്നതിനെക്കുറിച്ചാണ് ആലോചനയെന്നും നൂപൂറുനെപ്പോലൊരാളെ പങ്കാളിയായി ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ഇറ പറയുന്നു. അവനെപ്പോലെ തന്നെ അവന്റെ ഫാമിലിയും എല്ലാ പിന്തുണയും തന്നു കൂടെയുണ്ട്, അതൊരു വലിയ ഭാഗ്യമായി കരുതുന്നുവെന്നും ഇറ.
Post Your Comments