CinemaLatest News

ബാം​ഗ്ലൂർ ഡേയ്സ് എന്ന ഹിറ്റ് ചിത്രത്തിന് റീമേക്കൊരുങ്ങുന്നു, അനശ്വരയും പ്രിയയും നായികമാർ

തമിഴ്, തെലുങ്ക് പതിപ്പുകൾ 2016 ൽ പുറത്തിറങ്ങിയിരുന്നു

നിവിൻ പോളിയും, ഫഹദും നസ്രിയയുമെല്ലാം ഒരുമിച്ച മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രമായിരുന്നു ബാം​ഗ്ലൂർ ഡേയ്സ്. ചിത്രത്തിലെ ​ഗാനങ്ങളടക്കം വൻ ഹിറ്റായിരുന്നു.

അഞ്ജലി മേനോൻ ചിത്രംബാം​ഗ്ലൂർ ഡേയ്സ് മികച്ച അഭിപ്രായം നേടിയ ചിത്രമാണ്. ഇപ്പോൾ ബാം​ഗ്ലൂർ ഡേയ്സിന്റെ ഹിന്ദി പതിപ്പ് ഇറങ്ങുകയാണ്. യാരിയാൻ ടു എന്നാണ് പേരിട്ടിരിക്കുന്നത്. ബോളിവുഡ് ചിത്രമായ യാരിയാനിന്റെ രണ്ടാം ഭാ​ഗമായാണ് ചിത്രമെത്തുക. മലയാളത്തിലെ പ്രശസ്ത യുവനടിമാരായ അനശ്വര രാജനും പ്രിയാ വാര്യരുമാണ് യാരിയാൻ ടു എന്ന ചിത്രത്തിൽ നായികമാരായെത്തുന്നത്. യാരിയാൻ – 1 സംവിധാനം ചെയ്ത ദിവ്യ തന്നെയാണ് യാരിയാൻ ടുവും ഒരുക്കുന്നത്.

2024 മെയ് 12 നാണ് യാരിയാൻ 2 തിയേറ്ററിലെത്തുക. ടി സീരീസാണ് ചിത്രം നിർമ്മിക്കുന്നത്. തമിഴ്, തെലുങ്ക് പതിപ്പുകൾ 2016 ൽ പുറത്തിറങ്ങിയിരുന്നു. മീസാൻ ജാഫ്രി അടക്കമുള്ള താരങ്ങളാണ് ഹിന്ദി റീമേക്കിലെത്തുന്നത്.  മലയാളത്തിലിറങ്ങിയ ബാം​ഗ്ലൂർ ഡേയ്സ് താരനിരയാലും സമ്പന്നമായിരുന്നു. ദുൽഖറും ഫഹദും നസ്രിയയുമെല്ലാം ഒന്നിച്ചെത്തിയ ചിത്രത്തിലെ പാട്ടുകളടക്കം ഹിറ്റായി മാറിയിരുന്നു. യാരിയാൻ ടു ചിത്രത്തെക്കുറിച്ച് വൻ പ്രതീക്ഷകളാണ് ഉള്ളതെന്നാണ് സംവിധായിക ദിവ്യ പറയുന്നത്.

 

 

 

 

 

 

shortlink

Related Articles

Post Your Comments


Back to top button