CinemaLatest News

മെഴ്സിഡസ് അടക്കം മൂന്ന് കാറുകളാണ് കൈവിട്ട് പോയത്: സങ്കടം സഹിക്കാനാകാതെ സണ്ണി ലിയോൺ

വാഹനം കൺമുന്നിൽ നിന്ന് പോയത് വലിയ വിഷമം ഉണ്ടാക്കിയെന്നും സണ്ണി

അന്ന് അപ്രതീക്ഷിതമായി തനിക്ക് നഷ്ട്ടമായത് തന്റെ വിലപ്പെട്ട മൂന്ന് കാറുകളാണെന്ന് നടി സണ്ണി ലിയോൺ. മെഴ്സിഡസ് അടക്കം കൈവിട്ടുപോയെന്നും നടി ഓർമ്മിച്ചു.

വൻ മഴയിൽ അടിക്കടി വെള്ളപ്പൊക്കം ഉണ്ടാകുന്ന ന​ഗരമാണ് മുംബൈ. കനത്ത മഴയിൽ മുംബൈ കുതിരുമ്പോൾ, സകലതും തകർത്തെറിയാൻ വെള്ളപ്പൊക്കമെത്തുമ്പോൾ ദുരിതം അനുഭവിക്കുന്ന ജനങ്ങളെക്കുറിച്ചുള്ള വാർത്തകൾ വ്യാപകമായി മുംബൈയിൽ നിന്ന് എത്താറുണ്ട്. ഇത്തരത്തിൽ വെള്ളപ്പൊക്കത്തിൽ തനിക്ക് നഷ്ടമായത് മെഴ്സിഡസ് അടക്കം മൂന്ന് കാറുകളാണെന്നാണ് താരം പറഞ്ഞത്.

ഇന്ത്യയിലെത്തിയിട്ട് മുംബൈയിലാണ് താമസിച്ചത്, മൺസൂണും മഴയും ഇഷ്ടമായതിനാൽ കടലിന്റെ അടുത്ത് താമസിച്ചു. കടലിന്റെ ശബ്ദവും മഴയുമുള്ള ഭം​ഗിയുള്ളൊരു സ്ഥലമായിരുന്നുവെന്നും സണ്ണി ലിയോൺ, മുബൈയിൽ ഇറക്കുമതി ചെയ്ത 8 സീറ്റിന്റെ ട്രക്കാണ് ഉപയോ​ഗിച്ചിരുന്നത്, ഇന്ത്യൻ കാലാവസ്ഥയും, റോഡുകളെക്കുറിച്ചും വലിയ ധാരണയില്ലാതിരുന്നതിനാലാണ് അങ്ങനെ സംഭവിച്ചത്. കോടികൾ മുടക്കി ഇറക്കുമതി ചെയ്ത വാഹനം കൺമുന്നിൽ നിന്ന് പോയത് വലിയ വിഷമം ഉണ്ടാക്കിയെന്നും സണ്ണി പറഞ്ഞു.

കുത്തിയൊലിച്ചുവന്ന പ്രളയത്തിൽ 3 ആഡംബര കാറുകൾ പോയി, ഭൗതിക വസ്തുക്കൾ ഇത്തരത്തിൽ എന്ന് വേണമെങ്കിലും നഷ്ടമാകുമെന്ന് ഉറപ്പുണ്ട്. അതിനാൽ വാഹനം പോയ വിഷമം മാറിയെന്നും ജീവന് ആപത്ത് സംഭവിച്ചില്ല എന്നോർത്ത് സന്തോഷമുണ്ടെന്നും സണ്ണി പറഞ്ഞു. പറ്റിയ തെറ്റ് ഇനി ആവർത്തിക്കാനില്ല, അതിനാൽ വളരെ ശ്ര​ദ്ധിച്ച്, ഇന്ത്യൻ കാലാവസ്ഥക്ക് അനുസരിച്ചുള്ള വാഹനങ്ങൾ മാത്രമേ ഇപ്പോൾ വാങ്ങാറുള്ളെന്നും നടി വ്യക്തമാക്കി.

 

 

shortlink

Related Articles

Post Your Comments


Back to top button