CinemaLatest News

തളിയാനേ പനിനീര്, വേണമെങ്കിൽ അര മണിക്കൂർ മുന്നേ പുറപ്പെടാം, സിദ്ദിഖ് നൽകിയ എത്രയെത്ര ചിരി മുഹൂർത്തങ്ങൾ: കുറിപ്പ്

മലയാളം ഉള്ള കാലത്തോളം ഓർത്തോർത്തു ചിരിക്കാൻ എത്ര സംഭാഷണങ്ങൾ

സംവിധായകൻ സിദ്ദിഖ്, നിങ്ങൾ ചിരിപ്പിച്ചിട്ടേയുള്ളൂ ചിരിച്ചേ കണ്ടിട്ടുള്ളൂ, ഏതു സങ്കടത്തിലും നിങ്ങളുടെ സിനിമ കണ്ടാൽ ചിരിച്ചു മറിഞ്ഞിട്ടേയുള്ളുവെന്ന് എഴുത്തുകാരി ശാരദക്കുട്ടി.

വേണമെങ്കിൽ അര മണിക്കൂർ മുന്നേ പുറപ്പെടാം, ഇത് ഞാനങ്ങോട്ടു വിളിച്ച കോളല്ലേ, എന്നിട്ടിത് രാമഭദ്രൻ താമസിക്കുന്ന മുറിയാണെന്നാണല്ലോ പറഞ്ഞത്, നീ എന്തിനാ ആ ആ പഠിക്കുന്നത്, തളിയാനേ പനിനീര് എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത നർമ്മ മുഹൂർത്തങ്ങളാണ് മലയാളികൾക്ക് സമ്മാനിച്ചതെന്ന് ശാരദക്കുട്ടി.

കുറിപ്പ് വായിക്കാം

സിദ്ദിഖ് ലാലെന്നേ പറഞ്ഞിട്ടുള്ളു. ചിരിപ്പിച്ചിട്ടേയുള്ളു. ചിരിച്ചേ കണ്ടിട്ടുള്ളു. ഏതു സങ്കടത്തിലും നിങ്ങളുടെ സിനിമ കണ്ടാൽ ചിരിച്ചു മറിഞ്ഞിട്ടേയുള്ളു. മലയാളം ഉള്ള കാലത്തോളം ഓർത്തോർത്തു ചിരിക്കാൻ എത്ര സംഭാഷണങ്ങൾ.

എത്ര സീനുകൾ. വേണമെങ്കിൽ അര മണിക്കൂർ മുന്നേ പുറപ്പെടാം, ഇത് ഞാനങ്ങോട്ടു വിളിച്ച കോളല്ലേ! എന്നിട്ടിത് രാമഭദ്രൻ താമസിക്കുന്ന മുറിയാണെന്നാണല്ലോ പറഞ്ഞത് :
നീ എന്തിനാആആ പഠിക്കുന്നത് തളിയാനേ പനിനീര്. 

പറ, ഞാനെന്തൊക്കെയാ മറക്കേണ്ടത്, വേദന മാത്രം, വിട പ്രിയ സിദ്ദിഖ്, നിങ്ങളെ അത്രക്കിഷ്ടമായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button