മാധുരി ദീക്ഷിതിന്റെ സൂപ്പർ ഹിറ്റ് ഗാനത്തിന് ചുവട് വെക്കാൻ നാണക്കേട് തോന്നിയിരുന്നുവെന്ന് വ്യക്തമാക്കി പ്രശസ്ത ഗായിക അൽക്ക.
മാധുരിയുടെ എക്കാലത്തെയും വമ്പൻ ഹിറ്റുകളിലൊന്നായ ചോളി കേ പീച്ചേ എന്ന ഗാനത്തിനെക്കുറിച്ചാണ് അൽക്ക ഇത്തരത്തിൽ പറഞ്ഞത്. ഗാനം പുറത്തിറങ്ങി 30 വർഷത്തിന് ശേഷമായി, എങ്കിലും അതോർക്കുമ്പോൾ ഇപ്പോഴും തനിക്ക് എന്തോ പോലെ തോന്നാറുണ്ടെന്നും ഗായിക വ്യക്തമാക്കി.
പാട്ട് എഴുതിയത് വായിച്ചപ്പോൾ അന്ന് വല്ലാത്ത നാണക്കേട് തോന്നി, വരികളുടെ അർഥം കണ്ടപ്പോഴാണ് ചമ്മൽ തോന്നിയത്. ഇതെന്ത് വരികളാണെന്നാണ് ആദ്യം ഓർത്തത്, ഇതെങ്ങനെ പാടി തീർക്കുമെന്നും ആശങ്കയായിപ്പോയി. സഹ ഗായികയായ ഇളയുടെ വരികൾ എനിക്ക് കിട്ടിയില്ലായിരുന്നതിനാൽ പാട്ടിന്റെ മുഴുവൻ അർഥവും അറിഞ്ഞുമില്ല. ലൈവ് റെക്കോർഡിംങ് രീതി പരീക്ഷിക്കാനായിരുന്നു തീരുമാനം. പാടി പാടി വന്നപ്പോൾ നന്നായി ആസ്വദിച്ചെന്നും നാണം തോന്നിയത് മാറിയെന്നും അൽക്ക വ്യക്തമാക്കി.
ഗാനം 30 വർഷങ്ങളോളം ആയിട്ടും ആളുകൾ മറന്നില്ല, ആദ്യത്തെ ചമ്മൽ കഴിഞ്ഞ് അത്ര നന്നായി പാടി തീർത്ത പാട്ടാണെന്നും അൽക്ക പറഞ്ഞു. ഇന്നും ആളുകൾ ഗാനം ആസ്വദിക്കുന്നു, പാടുന്നു എന്നതിൽ സന്തോഷമുണ്ടെന്നും ഗായിക.
Post Your Comments