CinemaLatest News

മനുഷ്യ ബന്ധങ്ങളുടെ ആഴവും പരപ്പും തന്മയത്വത്തോടെ അവതരിപ്പിച്ച കലാകാരന് വിട: രമേശ് ചെന്നിത്തല

തന്റേതായ ശൈലിയിലൂടെ വ്യത്യസ്ത ഭാവങ്ങളിൽ ചലച്ചിത്ര ലോകത്ത് കളം നിറഞ്ഞാടുകയായിരുന്നു

സംവിധായകൻ സിദ്ദിഖിന്റെ വിയോ​ഗത്തിൽ അനുശോചനം അറിയിച്ച് രാഷ്ട്രീയ പ്രവർത്തകൻ രമേശ് ചെന്നിത്തല. ഹാസ്യാനുകരണ കലയിലുടെ രംഗം പ്രവേശം നടത്തി ഒരു മുഴം നീളെ ഹാസ്യ ചിത്രങ്ങൾക്ക് അകമ്പടിക്കാരനായി നിന്ന സിദ്ധീഖ് തന്റേതായ ശൈലിയിലൂടെ വ്യത്യസ്ത ഭാവങ്ങളിൽ ചലച്ചിത്ര ലോകത്ത് കളം നിറഞ്ഞാടുകയായിരുന്നു. മനുഷ്യ ബന്ധങ്ങളുടെ ആഴവും പരപ്പും ഇത്ര തന്മയത്വത്തോടെ അവതരിപ്പിച്ച കലാകാരന്റെ, സംവിധാന മികവിലും ആസ്വാദകരെ പിടിച്ചു നിർത്താനുള്ള കഴിവിന്റെ മുൻപിലും ഒരു നിമിഷം ആരും നമിച്ചു പോകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

രമേശ് ചെന്നിത്തല പങ്കുവച്ച കുറിപ്പ് വായിക്കാം

മലയാള ചലച്ചിത്ര രംഗത്തെ അതുല്യനായ കലാകാരനും സംവിധായകനുമായ സിദ്ധീഖിനു പ്രണാമം. ഹാസ്യാനുകരണ കലയിലുടെ രംഗം പ്രവേശം നടത്തി ഒരു മുഴം നീളെ ഹാസ്യ ചിത്രങ്ങൾക്ക് അകമ്പടിക്കാരനായി നിന്ന സിദ്ധീഖ് തന്റേതായ ശൈലിയിലൂടെ വ്യത്യസ്ത ഭാവങ്ങളിൽ ചലച്ചിത്ര ലോകത്ത് കളം നിറഞ്ഞാടുകയായിരുന്നു.

മനുഷ്യ ബന്ധങ്ങളുടെ ആഴവും പരപ്പും ഇത്ര തന്മയത്വത്തോടെ അവതരിപ്പിച്ച കലാകാരന്റെ, സംവിധാന മികവിലും ആസ്വാദകരെ പിടിച്ചു നിർത്താനുള്ള കഴിവിന്റെമുൻപിലും ഒരു നിമിഷംആരും നമിച്ചു പോകും.

shortlink

Related Articles

Post Your Comments


Back to top button