GeneralLatest NewsMollywoodNEWSWOODs

മുകേഷ് എന്ന നടൻ മലയാളി മനസ്സിൽ ചിരപ്രതിഷ്ഠ നേടാൻ കാരണമായ സിനിമകള്‍ സൃഷ്ടിച്ച രണ്ടുപേരില്‍ ഒരാള്‍: വേദനയോടെ മുകേഷ്

ഈ സാഹചര്യത്തില്‍ കൂടുതല്‍ പറയാൻ ഞാൻ അശക്തനാണ്

ചിരിയുടെ പൂരം തീർക്കുന്ന ഒരുപിടി ചിത്രങ്ങൾ സമ്മാനിച്ച പ്രിയ സംവിധായൻ സിദ്ദിഖിന് ആദരാഞ്ജലി അര്‍പ്പിച്ച്‌ നടനും എംഎല്‍എയുമായ മുകേഷ്. തന്നിലെ കലാകാരന്റെ കഴിവുകള്‍ പരമാവധി ഉപയോഗപ്പെടുത്തിയ കഥാപാത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് സിദ്ദിഖെന്നു മുകേഷ് പറയുന്നു, നടൻ എന്ന നിലയില്‍ മാത്രമല്ല വ്യക്തിപരമായും ഇത് എനിക്ക് നികത്താൻ ആവാത്ത നഷ്ടം തന്നെയാണെന്നും സോഷ്യൽ മീഡിയ പോസ്റ്റിൽ മുകേഷ് കുറിച്ചു.

read also: ‘ഒരു ദുശ്ശീലവുമില്ലാത്ത വ്യക്തി, ഒരിക്കലും വരാന്‍ പാടില്ലാത്ത രോഗം വന്നു’: സിദ്ദിഖിനെക്കുറിച്ച് ജയറാം

മുകേഷിന്റെ കുറിപ്പ്

സിദ്ദീഖ് വിട പറഞ്ഞു
എന്താണ് പ്രിയ സുഹൃത്തേ നിന്നെക്കുറിച്ച്‌ ഞാൻ എഴുതേണ്ടത്…?
എന്നിലെ കലാകാരന്റെ കഴിവുകള്‍ പരമാവധി ഉപയോഗപ്പെടുത്തിയ കഥാപാത്രങ്ങള്‍,
എന്നെ ഞാൻ ആക്കിയ കഥാപാത്രങ്ങള്‍,
മുകേഷ് എന്ന നടന് മലയാളികളുടെ ഹൃദയത്തില്‍ ചിര പ്രതിഷ്ഠ നേടാൻ,
ഒരു നൂറ്റാണ്ടിന്റെ സിനിമകള്‍ സൃഷ്ടിച്ച രണ്ടുപേരില്‍ ഒരാള്‍ വിട പറഞ്ഞിരിക്കുന്നു….
വ്യക്തിപരമായും ഇത് എനിക്ക് നികത്താൻ ആവാത്ത നഷ്ടം തന്നെയാണ്… ഒരിക്കലും പ്രതീക്ഷിക്കാത്ത വിയോഗം..
ഈ സാഹചര്യത്തില്‍ കൂടുതല്‍ പറയാൻ ഞാൻ അശക്തനാണ്….
ആത്മമിത്രമേ ആദരാഞ്ജലികള്‍

shortlink

Related Articles

Post Your Comments


Back to top button