തെന്നിന്ത്യൻ സൂപ്പർസ്റ്റാർ രജനീകാന്തിന്റെ ‘ജയിലര്‍’ നാളെ മുതൽ തിയറ്ററുകളിലെത്തുകയാണ്. തലൈവരുടെ ചിത്രം റിലീസ് ചെയ്യുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. മധുരയിലെ തിരുപ്പരൻകുണ്ഡരം അമ്മൻ ക്ഷേത്രത്തില്‍ ആരാധകർ പ്രത്യേക പ്രാര്‍ഥനകളും വഴിപാടുകളും നടത്തുന്നതിന്റെ ചിത്രങ്ങൾ സോഷ്യല്‍മീഡിയയില്‍ വൈറൽ. കൂടാതെ, ഇനി മദ്യപിക്കില്ലെന്നു പ്രതിജ്ഞയും എടുത്തിരിക്കുകയാണ് ചില രജനി ആരാധകർ.
‘മധുരൈ ജില്ലയുടെ പേരില്‍ ഞങ്ങള്‍ രജനിയുടെ സിനിമ ജയിലര്‍ വിജയിക്കാനായി പ്രാര്‍ത്ഥിച്ചു. തന്റെ ആരാധകര്‍ക്ക് നല്ലത് വരണമെന്നാണ് രജനി ആഗ്രഹിക്കുന്നത്. ഓഡിയോ ലോഞ്ചില്‍ രജനി തന്റെ ആരാധകരോട് മദ്യപിക്കരുതെന്ന് പറഞ്ഞു, അതനുസരിച്ച് ഞങ്ങള്‍ മദ്യപിക്കില്ലെന്ന് പ്രതിജ്ഞയെടുത്തു’ – ഒരു രജനി ആരാധകൻ മാധ്യമങ്ങളോട് പറഞ്ഞു.
നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മുത്തുവേല്‍ പാണ്ഡ്യന് എന്ന കഥാപാത്രത്തെയാണ് രജനി അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ അതിഥി വേഷത്തിൽ മോഹൻലാൽ എത്തുന്നുണ്ട്.
Post Your Comments