ഓസ്കാർ ലഭിച്ച ദി എലഫന്റ് വിസ്പേഴ്സ് എന്ന ഡോക്യുമെന്ററിലൂടെ ലോക പ്രശസ്തരായവരാണ് ബൊമ്മനും ബെല്ലിയും. സംവിധായിക കാർത്തികി ഗോൺസാൽവസിനെതിരെയോ നിർമ്മാതാക്കൾക്കെതിരെയോ 2 കോടിക്ക് നോട്ടീസ് അയച്ചിട്ടില്ലെന്ന് ഇരുവരും വ്യക്തമാക്കി.
2 കോടിക്ക് നോട്ടീസ് അയച്ചെന്ന് മറ്റുള്ളവർ പറഞ്ഞപ്പോഴാണ് അറിയുന്നത്. തങ്ങൾ ഇരുവരും അറിഞ്ഞിരുന്നില്ലെന്നും വ്യക്തമാക്കി.ഇന്ത്യയുടെ അഭിമാനമായി മാറിയ എലിഫന്റ് വിസ്പേഴ്സ് ഓസ്കാർ വേദിയിൽ ചരിത്രം രചിച്ചിരുന്നു. ഇന്ത്യയുടെ അഭിമാനമായി മാറിയ ഡോക്യുമെന്ററിക്ക് വൻ സ്വീകരണമാണ് കിട്ടിയത്.
ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ബൊമ്മനും ബെല്ലിയുമായിരുന്നു. ഓസ്കാർ ലഭിച്ചതോടെ തമിഴ്നാട് തെപ്പെക്കാട് മുതുമല ആന വളർത്തൽ കേന്ദ്രത്തിൽ പ്രധാനമന്ത്രിയടക്കമുള്ളവർ എത്തിയിരുന്നു. തമിഴ്നാട് സർക്കാർ ബെല്ലിയെ ആന പരിപാലകയായി ജോലിയും നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും ആരോപണങ്ങളുമായെത്തിയത്. രണ്ട് കോടി രൂപയ്ക്ക് വക്കീൽ നോട്ടീസ് അയച്ചത് ആരാണെന്ന് അറിയില്ലെന്നും ഇരുവരും വ്യക്തമാക്കി. ബൊമ്മനും ബെല്ലിയും ഉന്നയിച്ച ആരോപണങ്ങളെ ചിത്രത്തിന്റെ സംവിധായകർ തള്ളിക്കളഞ്ഞിരുന്നു. ഇരുവരും അനാവശ്യമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും ചിത്രത്തിന്റെ നിർമ്മാതാക്കൾ പറഞ്ഞു.
Post Your Comments