ആരും അറിയാതെ പരമ്പരാഗത മരുന്നുകൾ നിരന്തരം കഴിച്ചതാണ് സിദ്ദിഖിന് കരൾ രോഗവും, കിഡ്നി പ്രശ്നങ്ങളും ഒടുവിൽ ഹൃദയാഘാതവും ഉണ്ടാകാനും കാരണം, മലയാളത്തിലെ ഒരു പ്രമുഖ ചാനലിൽ സിദ്ധിക്കയെ ചികിത്സിച്ച ഡോക്റ്ററെ ഉദ്ദരിച്ച് ശ്രീ ജനാർദ്ധനൻ പറഞ്ഞ വാക്കുകൾ ചർച്ച ചെയ്യപ്പെടേണ്ടതാണ്. അഭ്യസ്ഥവിദ്യരായവർ പോലും അശാസ്ത്രീയ ചികിത്സ മാർഗ്ഗങ്ങൾ അവലംഭിക്കുന്ന പ്രവണത പ്രബുദ്ധ കേരളത്തിലും കൂടിവരികയാണ് എന്നത് ഗൗരവകാരമാണെന്നും അഡ്വക്കേറ്റ് ശ്രീജിത് പെരുമന.
കുറിപ്പ് വായിക്കാം
ഒരു റോജ പാക്ക് പോലും ഉപയോഗിക്കാത്ത, ലഹരിയെക്കുറിച്ച് ചിന്തിച്ചിട്ട്പോലുമില്ലാത്ത പ്രിയ സംവിധായകൻ സിദ്ദിഖ് മോഡേൺ മെഡിസിനെ അവഗണിച്ച് ആരും അറിയാതെ ചില പരമ്പരാഗത മെഡിസിനുകൾ നിരന്തരം ഉപയോഗിച്ചതാണ് കരൾ രോഗവും, കിഡ്നി പ്രശ്നങ്ങളും ഒടുവിൽ ഹൃദയാഘാതവും ഉണ്ടാകാനും ആ ജീവൻ അകാലത്തിൽ നഷ്ട്ടപെടാൻ വരെ കാരണമായത് എന്ന അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുകൂടിയായ നടൻ ജനാർദ്ധന്റെ വെളിപ്പെടുത്തലും മുന്നറിയിപ്പും അങ്ങേയറ്റം ഗുരുതരമാണ്.
മലയാളത്തിലെ ഒരു പ്രമുഖ ചാനലിൽ സിദ്ദിക്കയെ ചികിത്സിച്ച ഡോക്റ്ററെ ഉദ്ദരിച്ച് ശ്രീ ജനാർദ്ധനൻ പറഞ്ഞ വാക്കുകൾ ചർച്ച ചെയ്യപ്പെടേണ്ടതാണ്. അഭ്യസ്ഥവിദ്യരായവർ പോലും അശാസ്ത്രീയ ചികിത്സ മാർഗ്ഗങ്ങൾ അവലംഭിക്കുന്ന പ്രവണത പ്രബുദ്ധ കേരളത്തിലും കൂടിവരികയാണ് എന്നത് ഗൗരവകാരമാണ്.
ഇതൊക്കെ ഇപ്പോൾ തന്നെ പറയുന്നതിലെ അനൗചിത്യം മനസിലാകുന്നു എങ്കിലും, പൊളിറ്റിക്കൽ കറക്റ്റ്നെസ് നോക്കാതെ ഇപ്പൊ പറഞ്ഞാലേ കേൾക്കൂ എന്നതുകൊണ്ടാണ്. ഇപ്പോൾ തന്നെ ചർച്ച ചെയ്യണം ഇനിയൊരു ജീവനും അങ്ങനെ നഷ്ട്ടപ്പെടരുത്.
Post Your Comments