അപകീർത്തിപരമായ പ്രസ്താവന നടത്തിയ, ചെകുത്താൻ എന്ന് വിളിക്കുന്ന യുട്യൂബർ അജു അലക്സിനെതിരെ മാനനഷ്ടക്കേസ് നൽകി നടൻ ബാല. താൻ വീട് കയറി ആക്രമിച്ചെന്ന് പറയുന്നത് തെറ്റായ പ്രസ്താവനയെന്ന് ബാല നോട്ടീസിൽ പറയുന്നു.
തോക്കുമായി വീട്ടിൽ കയറി അക്രമിച്ചു, വീട്ടുപകരണങ്ങൾ നശിപ്പിച്ചു എന്നിങ്ങനെയുള്ള ആരോപണങ്ങളുമായി അജു അലക്സ് ബാലയ്ക്ക് എതിരെ രംഗത്ത് എത്തിയിരുന്നു. കൂടാതെ ഇത് ചൂണ്ടിക്കാട്ടി അജു പൊലീസിൽ പരാതി നൽകുകയും ബാലയ്ക്ക് എതിരെ കേസ് എടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ആണ് അജുവിനെതിരെ മാനനഷ്ടക്കേസ് ബാല നൽകിയത്.
read also: മത്സരിക്കാനില്ല!! ധ്യാനിന്‍റെ ‘ജയിലര്‍’ റിലീസ് മാറ്റിവച്ചു
യുട്യൂബർ തനിക്കെതിരെ അപകീർത്തിപരമായ പ്രസ്താവന സോഷ്യൽ മീഡിയ വഴി നടത്തുകയും അത് വഴി തന്റെ ബിസിനസിനെയും തന്നെ വിശ്വസിക്കുന്നവരുടെ ഇടയിലും ആശയക്കുഴപ്പങ്ങളും തെറ്റിദ്ധാരണകളും ഉണ്ടാക്കുകയും ചെയ്തുവെന്ന് ബാല പറയുന്നു. അതുകൊണ്ട് ഈ പ്രസ്താവനയിൽ, ആക്ഷേപം ഉന്നയിച്ച അതേ പ്ലാറ്റ്ഫോം വഴി പരസ്യമായി ഖേദം പ്രകടിപ്പിക്കണം. അപകീർത്തിയ്ക്ക് ഇടയാക്കിയ വീഡിയോ പിൻവലിക്കണമെന്നും ബാല നോട്ടീസിൽ ആവശ്യപ്പെടുന്നു. അത് മൂന്ന് ദിവസത്തിനുള്ളിൽ ചെയ്തില്ലെങ്കിൽ കേസുമായി മുന്നോട്ട് പോകും എന്നും ബാല പറയുന്നു.
ഇതോടൊപ്പം തന്നെ തനിക്കെതിരെ ഗൂഢാലോചന നടത്തി എന്ന് കാട്ടികൊണ്ട് പാലാരിവട്ടം പൊലീസിൽ അജു അലക്സിനെതിരെ ക്രിമിനൽ കേസും ബാല നൽകിയിട്ടുണ്ട്.
Post Your Comments