CinemaLatest News

രാഹുൽ ​ഗാന്ധിയെ വിവാഹം കഴിക്കാൻ ഇഷ്ടമാണ്; പക്ഷെ ഈ നിബന്ധന അം​ഗീകരിക്കണം: ഷെർലിൻ ചോപ്ര

എന്തുകൊണ്ട് അദ്ദേഹത്തെ പോലൊരാളെ വിവാഹം ചെയ്തുകൂടാ എന്ന ചോദ്യവും താരം ഉന്നയിച്ചു

രാഹുൽ ​ഗാന്ധിയെ വിവാഹം ചെയ്യുവാൻ തനിക്ക് സമ്മതമാണെന്ന് നടി ഷെർലിൻ ചോപ്ര വ്യക്തമാക്കി.

രാഹുൽ ​ഗാന്ധിയുടെ അപകീർത്തി കേസുമായി ബന്ധപ്പെട്ട് സംസാരിക്കവേയാണ് താരം ഇക്കാര്യം സമ്മതിച്ചത്. വിധിയിൽ പൂർണ്ണസന്തോഷമുണ്ടെന്ന് ഷെർലിൻ വ്യക്തമാക്കി. രാഹുലിനെ വിവാഹം ചെയ്യുമോ എന്ന് ചോദിച്ചപ്പോഴാണ് ചെയ്യാൻ സമ്മതമാണെന്ന് ഷെർലിൻ അറിയിച്ചത്.

എന്തുകൊണ്ട് അദ്ദേഹത്തെ പോലൊരാളെ വിവാഹം ചെയ്തുകൂടാ എന്ന മറു ചോദ്യവും താരം ഉന്നയിച്ചു. ഒരൊറ്റ നിബന്ധന മാത്രമാണ് ഉള്ളത്. ചോപ്ര എന്ന തന്റെ പേര് എക്കാലവും നിലനിർത്തണം, അത് മാറ്റാനാകില്ലെന്നും അങ്ങനെയാണെങ്കിൽ വിവാഹത്തിന് സമ്മതമാണെന്നും നടി പറഞ്ഞു.

സോഷ്യൽ മീഡിയയിലടക്കം താര സുന്ദരിയുടെ വാക്കുകളെ ആഘോഷമാക്കുകയാണ് ഒരു കൂട്ടർ, മറ്റൊരു വിഭാ​ഗം ആളുകൾ ട്രോളുകയും ചെയ്യുന്നുണ്ട്. ആരെയും ഭയക്കാതെ മനസ്സിലുള്ളത് പറഞ്ഞ നടിക്ക് അഭിനന്ദനമെന്നാണ് ചിലർ കുറിച്ചത്. രാഹുലിനെയും ഷെർലിനെയും ആഘോഷമാക്കുന്ന സോഷ്യൽ മീഡിയയിൽ പതിവുപോലെ തന്റെ പരിഹാസവും തുടങ്ങിയെന്ന് നടിയുടെ ആരാധകർ കുറിച്ചു.

പറ‍ഞ്ഞത് സ്വന്തം അഭിപ്രായമാണ്, അതിൽ ഉറച്ച് നിൽക്കുന്നുവെന്നും, സ്വന്തം അഭിപ്രായം പറയാൻ തനിക്ക് ഭയമില്ലെന്ന് നടിയും വ്യക്തമാക്കി.

 

 

shortlink

Related Articles

Post Your Comments


Back to top button