എലിഫന്റ് വിസ്പറേഴ്സ് സംവിധായകർക്കെതിരെ വക്കീൽ നോട്ടീസ് അയച്ച് ഡോക്യുെമെന്ററിയിൽ അഭിനയിച്ച ബൊമ്മനും ബെല്ലിയും.
കാറും പണവും നൽകാമെന്ന വാക്ക് നിർമ്മാതാക്കൾ പാലിച്ചില്ലെന്നും കടം വാങ്ങിയ 1 ലക്ഷം പോലും തിരികെ നൽകിയില്ലെന്നും ഇരുവരും പറഞ്ഞു. 2 കോടി നൽകണമെന്നാണ് ആവശ്യം. സംവിധായിക കാർത്തികി ഗോൺസാൽവസ്, നിർമ്മാതാക്കളായ സിഖ്യ എന്റർടെയിൻമെന്റ്സ് എന്നിവർക്കെതിരെയാണ് പരാതി.
ഓസ്കാർ നേടിയതോടെ തങ്ങളെ അവർ പഴയതുപോലെ പരിഗണിക്കുന്നില്ലെന്നും ആശയവിനിമയം കുറവാണെന്നും ഇരുവരും പറയുന്നു.
സമൂഹത്തിന് മുന്നിൽ ആവോളം പുകഴ്ത്തിയിരുന്നു, സഹപ്രവർത്തകരോടും, മന്ത്രിമാരോടും ഞങ്ങളെക്കുറിച്ച് നിരന്തരം സംസാരിച്ചിരുന്നു, വളരെ നല്ല രീതിയിൽ തന്നെ മാധ്യമങ്ങളോടും ഞങ്ങളെക്കുറിച്ച് പറഞ്ഞു. പക്ഷേ പ്രധാനമന്ത്രിയും തമിഴ്നാട് മുഖ്യമന്ത്രിയും നൽകിയ സാമ്പത്തിക സഹായങ്ങൾ ഉൾപ്പെടെ ഇവർ തട്ടിയെടുക്കുകയായിരുന്നുവെന്ന് ബൊമ്മൻ പരാതിപ്പെട്ടു.
മറ്റുള്ളവരുടെ മുൻപിൽ പുകഴ്ത്തി പറഞ്ഞിട്ട്, ലഭിച്ച സഹായം ഉൾപ്പടെ കട്ടെടുക്കുന്നത് ശരിയാണോ എന്നാണ് ഇരുവർക്കും ചോദിക്കാനുള്ളത്. രാപ്പകലില്ലാതെ കഷ്ട്ടപ്പെടുന്നവരാണ്, അതുകൊണ്ട് തരാമെന്ന് പറഞ്ഞതെങ്കിലും ലഭിക്കണം. സംവിധായിക ഇവരുെട കൊച്ചുമകൾക്ക് തുടർപഠനത്തിനടക്കം വാഗ്ദാനം നൽകിയിരുന്നു, പക്ഷേ ഇപ്പോൾ വിളിച്ചാൽ പോലും കാൾ എടുക്കില്ലെന്ന് ഇരുവരുടെയും വക്കീൽ പ്രവീൺ രാജ് വ്യക്തമാക്കി.
Post Your Comments