ബോളിവുഡ് താരസുന്ദരി ബിപാഷ ബസുവിന്റെ തുറന്നു പറച്ചിൽ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
താരത്തിനും ഭർത്താവ് കരൺ സിംഗിനും കുറച്ചുനാൾ മുൻപാണ് പെൺകുഞ്ഞ് പിറന്നത്. ജനന സമയത്ത് മകൾക്ക് ഹൃദയത്തിൽ രണ്ട് ദ്വാരം ഉണ്ടായിരുന്നെന്നും അത്കേട്ടപ്പോൾ ഹൃദയം നിലച്ചുപോകുന്ന പോലെയാണ് തോന്നിയതെന്നും താരം പറയുന്നു.
മൂന്നാം മാസത്തിൽ ആറ് മണിക്കൂർ നീണ്ട ശസ്ത്രക്രിയയാണ് നടത്തേണ്ടി വന്നത്. മകൾ ഇപ്പോൾ സുരക്ഷിതയാണെന്നും സുഖമായി ഇരിക്കുന്നെന്നും ബിപാഷ പറയുന്നു. ക്കാര്യങ്ങൾ പറയുന്നത് ഇതേ അവസ്ഥയിലൂടെ കടന്നുപോകേണ്ടിവരുന്ന മാതാപിതാക്കൾക്ക് വേണ്ടിയിട്ടാണ്. തളരരുത്, സാധ്യമായതെല്ലാം ചെയ്യണമെന്നും നടി പറഞ്ഞു.
ബോളിവുഡിലെ ഗ്ലാമറസ് ഗേളായിരുന്ന ബിപാഷയും ജോൺ എബ്രഹാമും തമ്മിലുള്ള പ്രണയവും വേർപിരിയലും വൻ വാർത്താ പ്രാധാന്യം നേടിയ ഒന്നായിരുന്നു. വർഷങ്ങളോളം അടുപ്പത്തിലായിരുന്ന ഇരുവരുടെയും വേർപിരിയൽ വാർത്ത അവിശ്വസനീയതയോടെയാണ് ആരാധകർ കേട്ടത്. ജോൺ എബ്രഹാമുമായി വേർപിരിഞ്ഞതിനു ശേഷമാണ് നടി കരണുമായി അടുത്തത്. സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവായിട്ടുള്ള നടി ആരാധകരുമായി സംവദിക്കാനും സമയം കണ്ടെത്താറുണ്ട്. കുഞ്ഞിന്റെയും ഭർത്താവിന്റെയും ചിത്രങ്ങളും താരം ഇടക്ക് പങ്കുവക്കാറുണ്ട്.
സർജറി വേണം, കുഞ്ഞിന്റെ ആരോഗ്യത്തിന് അതാണ് നല്ലതെന്ന് പറഞ്ഞപ്പോൾ സമ്മതിക്കുകയായിരുന്നു, നല്ലതിനാണ് ഡോക്ടർമാർ പറയുന്നതെന്നും അത് അനുസരിക്കണമെന്നും എല്ലാവരോടും സ്നേഹത്തോടെ ബിപാഷ ഉപദേശിച്ചു. ഭയമല്ല, വിവേകത്തോടെ ഇത്തരം കാര്യങ്ങൾ വരുമ്പോൾ പ്രതികരിക്കാനുള്ള പക്വത നമ്മൾ കൈവരിക്കണമെന്നും നടി പറയുന്നു. കുഞ്ഞിന്റെയും താരത്തിന്റെ കുടുംബത്തിന്റെ ചിത്രങ്ങൾക്കുമെല്ലാം വൻ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിലടക്കം ലഭിക്കുന്നത്.
Post Your Comments