CinemaLatest News

കൊല്ലം സുധി മരണപ്പെട്ടപ്പോൾ കരഞ്ഞ ലക്ഷ്മി നക്ഷത്രയെക്കുറിച്ച് വരെ ചെകുത്താൻ അനാവശ്യം പറഞ്ഞു: ബാല

പല വ്യക്തികൾക്കെതിരെയും തികച്ചും അസഭ്യമായ രീതിയിൽ സംസാരിക്കുന്ന വ്യക്തി

അടുത്തിടെ വിവാദത്തിലായിരിക്കുന്ന നടനാണ് ബാല. യൂട്യൂബറായ ചെകുത്താൻ എന്ന പേരിൽ അറിയപ്പെടുന്ന അജു എന്ന വ്യക്തിയെ വീട് കയറി ആക്രമിക്കാൻ ശ്രമിച്ചു എന്നതാണ് കേസ്.

സമൂഹത്തിലെ പല വ്യക്തികൾക്കെതിരെയും തികച്ചും അസഭ്യമായ രീതിയിൽ സംസാരിക്കുന്ന വ്യക്തിയാണ് അജു എന്ന യൂട്യൂബർ.

ആന്റി സോഷ്യലായ വ്യക്തിയാണ് ചെകുത്താൻ, ഫാമിലി ആയിട്ടിരുന്ന് കാണുവാൻ പറ്റുമോ അവന്റെ വീഡിയോകൾ? മാധ്യമങ്ങളേക്കാൾ തികഞ്ഞ ബുദ്ധിമാനാണ് ചെകുത്താൻ. അവന്റെ വീഡിയോകൾ വിൽക്കുവാൻ അവന് അറിയാം. അടുത്തിടെ മരിച്ച കൊല്ലം സുധി എന്ന നടനെക്കുറിച്ച് എന്തൊക്കെ വൃത്തികേടാണ് പറഞ്ഞത്, ലക്ഷ്മി നക്ഷത്രയെ എന്തൊക്കെ വൃത്തികേട് പറഞ്ഞു, അഖിൽ മാരാർ, ഡോക്ടർ റോബിൻ എന്നിവരെക്കുറിച്ചും, പലരുടെയും അമ്മക്കും വിളിച്ചു പക്ഷേ ആവരാർക്കും പരാതിയുണ്ടായില്ല, ഞാൻ മാത്രമാണ് പ്രതികരിച്ചത്.

ഇത്തരം ആളുകളെ നിലക്ക് നിർത്തണം, ഇനിയെങ്കിലും അസഭ്യമായ അവരുടെ വീഡിയോകൾ മറ്റുള്ളവർ കാണരുതെന്ന് ആ​ഗ്രഹമുണ്ടെന്നും ബാല വ്യക്തമാക്കി. ബാല ചെയ്തത് നല്ല കാര്യമാണ്, മറ്റു പലരെക്കുറിച്ചും പറഞ്ഞപ്പോഴും അവരാരും നടപടികൾ എടുക്കാതിരുന്നതാണ് ചെകുത്താന് പ്രോത്സാഹനമായതെന്ന് ആളുകൾ അഭിപ്രായപ്പെടുന്നു. ചെകുത്താൻ അജുവിനെ പോലുള്ളവർക്ക് സോഷ്യൽ മീഡിയയിൽ നിയന്ത്രണം ആവശ്യമാണ് എന്ന് പറയുന്നവരാണ് കൂടുതലും.

 

 

 

 

 

 

shortlink

Related Articles

Post Your Comments


Back to top button