GeneralLatest NewsMollywoodNEWSWOODs

മാടമ്പിത്തരമാണെങ്കില്‍ ചോദ്യം ചെയ്യും, രഞ്ജിത്തിന് എതിരെ സമഗ്ര അന്വേഷണം വേണം: വിനയന് പിന്തുണ പ്രഖ്യാപിച്ച് എഐവൈഎഫ്

വിഷയത്തില്‍ ഇതുവരെയും പ്രതികരിക്കാന്‍ രഞ്ജിത്ത് തയ്യാറായിട്ടില്ല

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന് എതിരെ സമഗ്ര അന്വേഷണം വേണമെന്ന് എഐവൈഎഫ്. സംവിധായകൻ വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ട് അവാര്‍ഡില്‍ നിന്ന് ഒഴിവാക്കാനായി രഞ്ജിത്ത് പദവി ദുരുപയോഗം ചെയ്തു ശ്രമിച്ചു എന്നത് അത്യന്തം പ്രതിഷേധാര്‍ഹമാണെന്നും ഉത്തരവാദിത്വമുള്ള സ്ഥാനത്തിരിക്കുന്ന രഞ്ജിത്ത് സ്വന്തം തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ വേണ്ടി അക്കാദമിയെ ദുരുപയോഗം ചെയ്യുകയാണെന്നും എഐവൈഎഫ് ആരോപിച്ചു.

read also: മാല പാർവ്വതി, മനോജ്‌ കെ.യു എന്നിവർ ഒന്നിക്കുന്ന ”ഉയിർ”:ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

‘ജനാധിപത്യ ബോധവും കലാപരമായ മികവുമാണ് ചലച്ചിത്ര അക്കാദമി പോലുള്ള സ്ഥാപനങ്ങളിലെ ഉയര്‍ന്ന സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് വേണ്ടത്. അല്ലാതെ മാടമ്പിത്തരമാണ് നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെങ്കില്‍ എഐവൈഎഫിന് അത് ചോദ്യം ചെയ്യേണ്ടിവരും. ജൂറി അംഗമായ നേമം പുഷ്പരാജിന്റെ വെളിപ്പെടുത്തലുകള്‍ അടക്കം പുറത്തുവന്നത് സര്‍ക്കാര്‍ ഗൗരവമായി കാണണം. രഞ്ജിത്തിനെതിരെ സമഗ്രമായ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകണം. ഈ വിഷയത്തില്‍ എഐവൈഎഫ് സംവിധായകന്‍ വിനയന് പൂര്‍ണ്ണപിന്തുണ പ്രഖ്യാപിക്കുകയാണ്. വിഷയത്തില്‍ ഇതുവരെയും പ്രതികരിക്കാന്‍ രഞ്ജിത്ത് തയ്യാറായിട്ടില്ല. ഇത് ആരോപണങ്ങളെ കൂടുതല്‍ ബലപ്പെടുത്തുന്നതാണ്. മൗനം വെടിഞ്ഞു രഞ്ജിത്ത് വിഷയത്തില്‍ പ്രതികരണം നടത്തണം’ എഐവൈഎഫ്  സംസ്ഥാന സെക്രട്ടറി ടിടി ജിസ്‌മോനും പ്രസിഡന്റ് എന്‍ അരുണും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button