GeneralKollywoodLatest NewsNEWSWOODs

നടി സിന്ധു അന്തരിച്ചു: മരണം അര്‍ബുദ ബാധയെ തുടര്‍ന്ന്

സ്തനങ്ങൾ നീക്കം ചെയ്യേണ്ടി വന്നു, ഇടതു കൈയ്ക്ക് സ്വാധീനം നഷ്ടമായി

തെന്നിന്ത്യൻ നടി  സിന്ധു അന്തരിച്ചു. 44 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ 2.15ന് സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ‘അങ്ങാടിത്തെരു’ എന്ന സിനിമയിലൂടെ ശ്രദ്ധേയായ സിന്ധു കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെ ആയി സ്തനാര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു.

read also: പുഷ്പങ്ങൾ അർപ്പിച്ച് മുഷ്ടി ചുരുട്ടി ആകാശത്തേക്ക് ഉയർത്തുന്നത് വിശ്വാസമാണോ?: ഹരീഷ് പേരടി

നാടോടികള്‍, നാൻ മഹാൻ അല്ലൈ, തേനവെട്ട്, കറുപ്പസാമി, കുടകൈതരര്‍ തുടങ്ങിയ ചിത്രങ്ങളിൽ സിന്ധു വേഷമിട്ടിരുന്നു. അര്‍ബുദം മൂര്‍ച്ഛിച്ചതോടെ സ്തനങ്ങള്‍ നീക്കം  ചെയ്തു. കീമോതെറാപ്പി ചെയ്തതോടെ സിന്ധുവിന്റെ ഇടതു കൈയ്ക്ക് ചലനം നഷ്ടമായി. സ്വന്തം കാര്യങ്ങള്‍ പോലും നോക്കാൻ സാധിക്കാത്ത അവസ്ഥയില്‍ എത്തി. കൂടാതെ അണുബാധയുമുണ്ടായി. തുടർന്ന് വേദന സഹിക്കാനാകില്ലെന്നും തന്നെ വിഷം കുത്തിവെച്ച്‌ ജീവിതം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് നടി രംഗത്തെത്തിയത് വലിയ വാർത്തയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button