മലയാള സിനിമയിലെ യുവനടി നിഖില വിമലിന്റെ വെളിപ്പെടുത്തലാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.
അച്ഛൻ മരിച്ചപ്പോൾ കർമ്മങ്ങളൊക്കെ ചെയ്തത് താൻ ഒറ്റക്കായിരുന്നുവെന്ന് നടി പറയുന്നു. കോവിഡ് കാലമായതിനാൽ സഹായത്തിനാരും എത്തിയില്ല. ഒരു അപകടം സംഭവിച്ച് അച്ഛൻ വർഷങ്ങളോളം വിശ്രമത്തിലായിരുന്നു, പിന്നീട് കോവിഡ് ബാധിച്ച് ചികിത്സയിൽ ഇരിക്കെയായിരുന്നു മരണം.
ആ സമയങ്ങളിൽ താനും അമ്മയും ചേച്ചിയുമാണ് കാര്യങ്ങളൊക്കെ നോക്കിയതെന്നും നടി വ്യക്തമാക്കി. ആറടിയോളം പൊക്കമുള്ള ആളായിരുന്നു അച്ഛൻ, കൂടാതെ അപകടത്തെ തുടർന്ന് ഓർമ്മക്കുറവും.
വാശിയും ചേർന്നപ്പോൾ ബുദ്ധിമുട്ടി പോയിരുന്നുവെന്നാണ് ഈ യുവനടി പറയുന്നത്. അമ്മയ്ക്കും ചേച്ചിയ്ക്കും ആ സമയത്ത് കോവിഡ് വന്നു, സഹായിക്കാൻ വിളിച്ചിട്ടും ആരും വന്നില്ല. കുടുംബം കൂടെ കാണുമെന്നാണ് അമ്മ പറഞ്ഞത്, കുടുംബവും ഉണ്ടായില്ല, ഏതാനും പാർട്ടിക്കാരും ഞാനും കൂടി അച്ഛന്റെ കർമ്മങ്ങളടക്കം ചെയ്തെന്നും നടി പറഞ്ഞു.
ആവശ്യമുള്ള സമയത്ത് വരേണ്ടവരൊക്കെ മാറി നിന്നു, ഒറ്റയ്ക്ക് എല്ലാം ചെയ്യേണ്ടിവന്നു, അതോടെ സ്വന്തം കാര്യങ്ങളിൽ മറ്റുള്ളവരോട് അഭിപ്രായം ചോദിക്കുന്നത് താൻ നിർത്തിയെന്നും , ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ ധൈര്യത്തോടെ ഇപ്പോൾ പറയാറുണ്ടെന്നും മറ്റാരുടെയും അനുമതി ആവശ്യമില്ലെന്നും നിഖില വ്യക്തമാക്കി.
Post Your Comments