CinemaLatest News

അത്തരത്തിലുള്ളവരെ കാണുമ്പോൾ മമ്മൂക്കയ്ക്ക് ദേഷ്യം വരും: അബു സലീം

ഫിറ്റ്നസ് കാര്യങ്ങൾ മമ്മൂക്കയ്ക്ക് പറഞ്ഞ് കൊടുക്കും

മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയതാരമാണ് മമ്മൂട്ടി. മികച്ച നടനുളള അവാർഡ് ഇത്തവണയും വാങ്ങിയ താരം നിരവധി കഥാപാത്രങ്ങളിലൂടെ ആരാധകരെ വിസ്മയിപ്പിക്കുകയാണ്.

അഭിനയത്തോടും ആരോ​ഗ്യത്തോടും അടങ്ങാത്ത ഇഷ്ടമുള്ള നടൻ കൂടിയാണ് മമ്മൂക്കയെന്ന് എല്ലാവർക്കും അറിയാം. ചില സന്ദർഭങ്ങളിൽ മമ്മൂക്കയ്ക്ക് ദേഷ്യം വരാറുണ്ട് എന്ന് തുറന്ന് പറയുകയാണ് നടൻ അബു സലീം.

ശരീരം നോക്കാത്തവരെ മമ്മൂക്കയ്ക്ക് ഇഷ്ടമല്ല, എന്നാൽ കുടുംബം നോക്കുന്നവരെയും ശരീരം നോക്കുന്നവരെയും മമ്മൂക്കയ്ക്ക് ഏറെ ഇഷാടമാണെന്നും താരം  പറഞ്ഞു. ഇടക്കൊക്കെ ഫിറ്റ്നസ് കാര്യങ്ങൾ മമ്മൂക്കയ്ക്ക് പറഞ്ഞ് കൊടുക്കും, അദ്ദേഹം അത് അനുസരിക്കും, ഭക്ഷണപ്രിയനായ മമ്മൂക്ക നിയന്ത്രണമിട്ടാണ് ഭക്ഷണം കഴിക്കുക. ശരീരവും ആരോ​ഗ്യവും കാത്ത് സംരക്ഷിക്കുക ഒരു വ്യക്തിയുടെ കടമയാണെന്നും അബു പറഞ്ഞു.

ഇത്രയും പ്രായമായിട്ടും ചിട്ടയോടെ ആഹാരകാര്യങ്ങൾ നോക്കുന്ന, ജീവിത രീതി ക്രമീകരിക്കുന്ന മമ്മൂട്ടിക്ക് ലോകമെങ്ങും വൻ ആരാധകരാണുള്ളത്. താരത്തിന്റെ ആരോ​ഗ്യ കാര്യങ്ങൾ മാത്രമല്ല, അഭിനയവും, ഫാഷൻ സെൻസും ക്യാമറകളോടുള്ള പ്രിയവും എല്ലാം ആരാധകർക്ക് ഏറെ ഇഷ്ടമാണ്. ഏജ് ഇൻ റിവേഴ്സ് ​ഗിയറെന്നാണ് മമ്മൂക്കയുടെ കാര്യം വരുമ്പോൾ സാധാരണയായി ആരാധകർ ഉപമിക്കാറുള്ളത്.

 

 

shortlink

Related Articles

Post Your Comments


Back to top button