
തെന്നിന്ത്യയിലെ മുൻനിര നായിക തമന്നയ്ക്ക് മുന്നിൽ ചാടി വീണ് യുവാവ്. കൊല്ലത്ത് ഒരു ഷോപ്പിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് സംഭവം. പെട്ടന്ന് ഒരു ആരാധകൻ നടിക്ക് മുന്നിലേക്ക് ചാടി വീണ് കൈയ്ക്ക് പിടിക്കുക ആയിരുന്നു. ഇതോടെ ചുറ്റുമുള്ള സെക്യൂരിറ്റികൾ ഇയാളെ തടയുകയും മാറ്റാൻ ശ്രമിക്കുകയും ചെയ്തു.
ഒടുവിൽ സാഹചര്യം മനസിലാക്കിയ തമന്ന യുവാവിനോട് സ്നേഹത്തോടെ പെരുമാറുകയും ഫോട്ടോ എടുക്കണമെന്ന ആഗ്രഹം സാധിച്ചു കൊടുക്കുകയും ചെയ്തു. ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറാലാകുന്നു.
നമ്മുടെ ചില നടിമാർ തമന്നയെ കണ്ട് പഠിക്കണം എന്നാണ് വീഡിയോയ്ക്ക് താഴെ പലരും അഭിപ്രായപ്പെടുന്നത്. ഇതോടൊപ്പം തന്നെ യുവാവിനെതിരെ വിമർശനവും ഉയരുകയാണ്. അനുവാദം ഇല്ലാതെ ഒരാളുടെ കയ്യിൽ പിടിക്കുന്നത് മോശമാണെന്നും ഇങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നുവെന്നും ചിലർ പറയുന്നുണ്ട്.
Post Your Comments