ആദ്യമായി കണ്ടതിന്റെ വാര്‍ഷികം ആഘോഷിച്ച് നടൻ ബാലയും എലിസബത്തും. മധുരപലഹാരം പങ്കുവച്ചാണ് ഇരുവരും സന്തോഷം പങ്കുവച്ചത്. ‘നല്ലത് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്ക് നല്ലതേ നടക്കൂ ,നമ്മുടെ മനസ്സില്‍ കുറ്റബോധം ഇല്ലെങ്കില്‍ നമ്മള്‍ രാജാവാണെന്നും ഈ നല്ല സമയം ആര്‍ക്കു വേണ്ടിയും നഷ്ടപ്പെടുത്താൻ തയാറല്ലെന്നും’ ബാല പറഞ്ഞു.
‘ഇപ്പൊ സമയം എത്രയാണ്, വെളുപ്പിനു മൂന്ന് മണി കഴിഞ്ഞ് മുപ്പത്തിനാല് മിനിറ്റ്. രണ്ടുവര്‍ഷം മുൻപ് ഇതേ ദിവസം വെളുപ്പിനെ മൂന്നു മുപ്പത്തിനാലിനാണ് ഞാൻ എലിസബത്തിനെ പരിചയപ്പെടുന്നത്.അത് എനിക്ക് വളരെ വിലപ്പെട്ട സമയമാണ്. ഈ സമയം ആര്‍ക്ക് വേണ്ടിയും നഷ്ടപ്പെടുത്താൻ ഞാൻ തയ്യാറല്ല. നല്ലത് ചിന്തിക്കുക നല്ലത് പ്രവര്‍ത്തിക്കുക എന്നാല്‍ നല്ലതേ നടക്കൂ. ഒരു ചെറിയ ഉപദേശമുണ്ട് ,നമ്മുടെ മനസ്സില്‍ കുറ്റബോധം ഇല്ലെങ്കില്‍ നമ്മള്‍ രാജാവാണ്’ പങ്കുവച്ച വീഡിയോയിൽ . ബാല പറയുന്നു.
അതേസമയം ബാല ഒരു യൂട്യൂബറെ വീടുകയറി ആക്രമിച്ചു എന്ന ആരോപണത്തിനും ബാല മറുപടി പറഞ്ഞു. യൂട്യൂബര്‍ പറയുന്നതൊക്കെ അടിസ്ഥാനരഹിതമാണെന്നും തോക്കെടുത്ത് ഭീഷണിപ്പെടുത്തുകയോ റൂം അടിച്ചു തകര്‍ക്കുകയോ ചെയ്തിട്ടില്ലെന്നും ബാല വ്യക്തമാക്കി.
Post Your Comments