
മലയാളത്തിന്റെ പ്രിയതാരമാണ് ബാല. താരത്തിന്റെ സ്വകാര്യ ജീവിതമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച. കഴിഞ്ഞ ദിവസം ചെകുത്താൻ എന്ന യുട്യൂബറെ വീട്ടിൽ ചെന്ന് താരം ഭീഷണിപ്പെടുത്തിയിരുന്നു. ആ വിവാദങ്ങൾ അവസാനിച്ചിട്ടില്ല. അതിനു പിന്നാലെ സ്ക്രീട്ട് ഏജന്റ് എന്ന യുട്യൂബർ ആയ സായ് ബാലയെ വിളിച്ച് ബാല പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
ചൊകുത്താനെ പോലെ ഉള്ളവർ സമൂഹമാധ്യമങ്ങളിൽ ഉള്ളപ്പോൾ മക്കളെ സ്കൂളിൽ വിട്ടിട്ടും കാര്യമില്ലെന്നും അവരെല്ലാം ഇവരെ കണ്ടല്ലേ പഠിക്കുന്നതെന്നും ബാല പറയുന്നു. സായ് ബാല തന്നെയാണ് ബാലയുടെ റെക്കർഡ് പുറത്തുവിട്ടത്. പതിനേഴ് വയസിൽ വരുമാനം ഇല്ലാത്തപ്പോൾ തുടങ്ങിയതാണ് ചാരിറ്റി പ്രവർത്തനം. കടമയല്ല സ്നേഹമാണ് ചെയ്യുന്നത്. തമിഴ്നാട്ടിൽ പോലും ഇങ്ങനെ ആരെയും സഹായിച്ചിട്ടില്ല. അതിനെ പറ്റിയൊക്കെ കുറ്റം പറഞ്ഞപ്പോൾ സങ്കടമായി. ചെകുത്താൻ പറഞ്ഞതിൽ പലതും നുണയാണ്. ഇത്രയേറെ യുട്യൂബേഴ്സ് ഉണ്ടായിട്ടും ഞാനും അമൃതയും എന്തിനാണ് പിരിഞ്ഞതെന്ന് ആരെങ്കിലും ചോദിച്ചിട്ടുണ്ടോ? ബാല ചോദിച്ചു.
താൻ ഒരിക്കൽ ചോദിച്ചുവെന്ന് സായ് പറഞ്ഞപ്പോൾ, താൻ ഉത്തരം പറഞ്ഞിട്ടില്ലല്ലോ എന്നാണ് ബാല തിരിക ചോദിച്ചത്. പിന്നാലെ’ഞാൻ എന്റെ മകളുടെ ഭാവിക്ക് വേണ്ടി തോറ്റുകൊടുത്തതാണ്. ചില സമയം നമ്മൾ തോറ്റുകൊടുക്കുന്നത് മറ്റുള്ളവർക്ക് വേണ്ടിയാണ്. അവർ വിജയിക്കാൻ വേണ്ടിയാണ്’, എന്നാണ് ബാല പറഞ്ഞത്.
Post Your Comments