CinemaLatest News

ഫേസ്ബുക്ക് ഫ്രണ്ട്സ് എന്നത് പലപ്പോഴും ഒരു ‘മിത്താണ്’: രമേശ് പിഷാരടി

മനുഷ്യനെന്ന പോലെ ബാല്യത്തിന്റെ നിഷ്കളങ്കത കൈമോശം വന്നിരിക്കുന്നു

സ്പീക്കർ ഷംസീറിന്റെ മിത്ത് വിവാദം ചർച്ചകളിൽ നിറയുമ്പോൾ, മതത്തിനും , കക്ഷി രാഷ്ട്രീയത്തിനും വേണ്ടിയുള്ള കൊലവിളികൾ കൊണ്ടും തർക്കങ്ങൾ കൊണ്ടും ഇവിടം നിറഞ്ഞിരിക്കുന്നു. സൗഹൃദങ്ങൾക്ക് വേണ്ടി ആയിരുന്നു ഫേസ്ബുക്ക്‌ ആരംഭിച്ചത്.

ചങ്ങാത്തം നിലനിർത്താൻ നിർമ്മിക്കാൻ വീണ്ടെടുക്കാൻ. അങ്ങനെ പലതിനും, എന്നാൽ ഫേസ് ബുക്ക് ഉപയോഗത്തിന് അതിന്റെ കൗമാരം കടക്കാറാകുമ്പോഴേക്കും മനുഷ്യനെന്ന പോലെ ബാല്യത്തിന്റെ നിഷ്കളങ്കത കൈമോശം വന്നിരിക്കുന്നുവെന്നാണ് താരം കുറിച്ചിരിക്കുന്നത്.

കുറിപ്പ് വായിക്കാം

ഫേസ് ബുക്ക് ‘ഫ്രണ്ട്‌സ്’എന്നത് പലപ്പോഴും ഒരു മിത്താണ്, മതത്തിനും , കക്ഷി രാഷ്ട്രീയത്തിനും വേണ്ടിയുള്ള കൊലവിളികൾ കൊണ്ടും തർക്കങ്ങൾ കൊണ്ടും ഇവിടം നിറഞ്ഞിരിക്കുന്നു.

സൗഹൃദങ്ങൾക്ക് വേണ്ടി ആയിരുന്നു ഫേസ്ബുക്ക്‌ ആരംഭിച്ചത്. ചങ്ങാത്തം നിലനിർത്താൻ നിർമ്മിക്കാൻ വീണ്ടെടുക്കാൻ. അങ്ങനെ പലതിനും. എന്നാൽ ഫേസ് ബുക്ക് ഉപയോഗത്തിന് അതിന്റെ കൗമാരം കടക്കാറാകുമ്പോഴേക്കും മനുഷ്യനെന്ന പോലെ ബാല്യത്തിന്റെ നിഷ്കളങ്കത കൈമോശം വന്നിരിക്കുന്നു. എല്ലാ മതങ്ങളും, രാഷ്ട്രീയ പാർട്ടികളും സ്നേഹിക്കാനാണത്രെ പഠിപ്പിക്കുന്നത്. ‘ഫേസ്ബുക്ക്‌ ‘ സൗഹൃദങ്ങൾക്ക് വേണ്ടിയാണ് ഉണ്ടാക്കിയത് എന്നു പറയും പോലെ.

 

 

 

shortlink

Related Articles

Post Your Comments


Back to top button