CinemaLatest News

ഒരു വ്യക്തി ഒറ്റക്ക് ചിത്രീകരിച്ച് സിനിമ, ലാഭവിഹിതം മുഴുവനും ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങൾക്ക്: കുറിപ്പുമായി സംവിധായകൻ

ഒരു സംവിധാന സഹായി പോലുമില്ലാതെ നിർമ്മിക്കപ്പെട്ട സിനിമയാണ് "ഇൻ ദ റെയിൻ"

മികച്ച ബാലനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം രണ്ട് തവണ നേടിയ അബേനി ആദി പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ഇൻ ദി റെയിൻ.

ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് സംവിധായകൻ ആദി ബാലകൃഷ്ണൻ പങ്കുവച്ചിരിക്കുന്ന കുറിപ്പ് വായിക്കാം

കുറിപ്പ്

ഞങ്ങളുടെ വലിയ സിനിമ ‘ഇൻ ദ റെയ്ൻ’ റിലീസിന് ഒരുങ്ങുകയാണ്, 99 % പുതുമുഖങ്ങളെ അണിനിരത്തിയാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്, സിനിമയുടെ പിന്നണിയിലെ സർഗാത്മക പ്രവർത്തനങ്ങൾ ഒരു വ്യക്തി ഒറ്റക്ക്, ഒരു സംവിധാന സഹായി പോലുമില്ലാതെ നിർമ്മിക്കപ്പെട്ട സിനിമയാണ് “ഇൻ ദ റെയിൻ” (അതൊരു കാഴ്ച്ച കാരന്റെ ബാധ്യതയല്ല എന്ന് വ്യക്തമായി അറിഞ്ഞുകൊണ്ടുതന്നെയാണ് ഇതു പറയുന്നത്) പക്ഷേ അത് നിവർത്തിയില്ലാത്ത ഒരു സിനിമിക്കാരന്റെ മാത്രം ബാധ്യതയാണ്.

അവനോ അവൾക്കോ സിനിമയോടുള്ള അടങ്ങാത്ത കൊതിയുടെ, പ്രണയത്തിന്റെ ബാധ്യത, ഞങ്ങളുടെ സിനിമ കാണാൻ നിങ്ങളെ തിയറ്ററിലേക്ക് എത്തിക്കാനായി. പ്രിൻറ് ചെയ്ത ഒരു നല്ല പോസ്റ്റർ പോലും ഉണ്ടാകണമെന്നില്ല. പക്ഷേ നിങ്ങൾ സിനിമ കാണാനായി തിയറ്ററിൽ നൽകുന്ന പണം അതിന്റെ തിയേറ്റർ വിഹിതം കഴിഞ്ഞുള്ള ലാഭം മുഴുവൻ കേരളത്തിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി നീക്കി വെച്ചിട്ടുള്ളതാണ്.

ഇതിനായി കേരളത്തിലെ എല്ലാ പൊതുപ്രവർത്തകരുടെയും, പൊതു പ്രവർത്തനങ്ങളിൽ താല്പര്യമുള്ള വ്യക്തികളിൽ നിന്നും, സംഘടനകളിൽ നിന്നുമുള്ള സഹായങ്ങൾ ഞങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്.

 

 

 

shortlink

Post Your Comments


Back to top button