CinemaLatest News

പ്രശസ്തമായ ബ്രേക്കിംങ് ബാഡിലെ ഡോൺ ഹെക്ടർ മാർക്ക് മാർ​ഗോലിസ് അന്തരിച്ചു

അസുഖത്തെ തുടർന്ന് ആശുപത്രിയിലായിരുന്നു മർ​ഗോലിസ്

ബെറ്റർ കോൾ സോൾ, ബ്രേക്കിംങ് ബാഡ് എന്നീ സൂപ്പർ ഹിറ്റ് ടിവി സീരിസിലെ അഭിനയത്തിന് പ്രശസതനായ മാർക്ക് മർ​ഗോലിസ് ( 83) അന്തരിച്ചു.

അസുഖത്തെ തുടർന്ന് ആശുപത്രിയിലായിരുന്നു താരം, മരണ സമയത്ത് ഭാര്യയും മകനും അടുത്ത് ഉണ്ടായിരുന്നു.

ഡോൺ ഹെക്ടർ സലാമങ്കയെന്ന വേഷം ലോകപ്രശസ്തിയാണ് മാർക്കിന് നേടി കൊടുത്തത്. ബ്രേക്കിംങ് ബാഡ് താ​രം ബ്രയാൻ സുഹൃത്തിന്റെ മരണ വാർത്ത അറിഞ്ഞപ്പോൾ , വിയോ​ഗത്തിൽ ദുഖിക്കുന്നു, നല്ലൊരു നടനും അതിലുപരി മനുഷ്യനുമായിരുന്നു മാർക്ക് എന്നാണ് കുറിച്ചത്.

1939 ൽ ഫിലാഡൽഫിയയിലാണ് മാർക്ക് ജനിച്ചത്. അഭിനയത്തിനായി ന്യൂയോർക്കിലേക്ക് എത്തുകയായിരുന്നു. ഭാര്യ ജാക്വിലിനും മകൻ മോർ​ഗനും ഭാര്യയും മൂന്ന് പേരക്കുട്ടികളും അടങ്ങുന്നതാണ് താരത്തിന്റെ കുടുംബം.

shortlink

Related Articles

Post Your Comments


Back to top button