ചെകുത്താൻ എന്ന പേരിൽ വ്ലോഗ് ചെയ്യുന്ന യൂട്യൂബറായ അജു അലക്സ് എന്ന വ്യക്തിയെ വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെന്ന വിവാദമാണ് നടൻ ബാലക്കെതിരെ ഉയരുന്നത്.
യൂ ട്യൂബ് ചാനൽ ഉണ്ടെന്ന പേരിൽ ആർക്കെതിരെയും എന്തും പറയാമെന്ന ധാർഷ്ട്യം ആയിരുന്നു ഇവനെ ഇത്രനാൾ ഭരിച്ചതെങ്കിൽ അത് വീട്ടിൽ ചെന്ന് ചോദ്യം ചെയ്യാൻ ആർക്കും കഴിയും എന്ന് നടൻ ബാല തെളിയിച്ചു. അത്രേ ഉള്ളൂ എന്നാണ് എഴുത്തുകാരിയായ അഞ്ജു പാർവതി പ്രഭീഷ് കുറിച്ചിരിക്കുന്നത്.
കുറിപ്പ് വായിക്കാം
അപ്പോൾ ഇവന് നേരെ സംസാരിക്കാനും അറിയാം അല്ലേ? സ്വന്തമായി ഒരു യൂ ട്യൂബ് ചാനൽ ഉണ്ടെന്ന പേരിൽ ആർക്കെതിരെയും എന്തും പറയാമെന്ന ധാർഷ്ട്യം ആയിരുന്നു ഇവനെ ഇത്രനാൾ ഭരിച്ചതെങ്കിൽ അത് വീട്ടിൽ ചെന്ന് ചോദ്യം ചെയ്യാൻ ആർക്കും കഴിയും എന്ന് നടൻ ബാല തെളിയിച്ചു. അത്രേ ഉള്ളൂ.
ഒരുപാട് പേരുടെ വർഷങ്ങളോളം ഉള്ള കഷ്ടപ്പാടിൽ, അവരുടെ അധ്വാനത്തിൽ നിന്നും ഉണ്ടാകുന്ന സിനിമകളെ , ഒരു വെളിവും ഇല്ലാതെ റിവ്യൂ എന്ന പേരിൽ നെഗറ്റീവ് അടിക്കുമ്പോൾ, നടന്മാരെ ഏറ്റവും മോശമായ രീതിയിൽ അവഹേളിക്കുമ്പോൾ ഒക്കെ നീ, അതായത് ചെകുത്താൻ എന്ന് സ്വയം പേരിട്ട് വിളിക്കുന്ന നീ ഓർക്കണമായിരുന്നു നിനക്ക് എന്നെങ്കിലും ഇതുപോലെ തിരിച്ചു കിട്ടുമെന്ന സത്യം.
ഇവനൊക്കെ എല്ലാ അർത്ഥത്തിലും സമൂഹത്തിൽ ഉണ്ടാക്കിയിട്ടുള്ളത് നെഗറ്റീവ് മാത്രമാണ്. എന്തായാലും നടൻ ബാലയുടെ പുതിയ മുഖത്തിന് ഉണ്ണി മുകുന്ദൻ വിഷയത്തിൽ അന്ന് ബാലയ്ക്ക് അനുകൂലമായി പോരാടിയ ഏവരും ഈ വിഷയത്തിൽ എന്ത് സ്റ്റാൻഡ് എടുക്കുമെന്നാണ് കൗതുകത്തോടെ നോക്കുന്നതെന്നും അഞ്ജു കുറിച്ചു.
Post Your Comments