
മയോസൈറ്റിസ് രോഗത്തെ തുടർന്ന് ചികിത്സയിലാണ് നടി സാമന്ത. തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സൂപ്പർ താരം ചികിത്സക്കായി 1 വർഷത്തെ ഇടവേള എടുക്കുകയാണെന്ന് അറിയിച്ചിരുന്നു.
തെലുങ്ക്, തമിഴ്, ബോളിവുഡ് എന്നീ ഭാഷകളിൽ തിളങ്ങുന്ന താരത്തിന്റെ അപ്രതീക്ഷിതമായ ഇടവേള പ്രഖ്യാപനം ആരാധകരെ കുറച്ചൊന്നുമല്ല നിരാശരാക്കിയത്.
ഒരു തെലുങ്ക് സൂപ്പർ താരത്തിൽ നിന്ന് ചികിത്സക്കായി 25 കോടി വാങ്ങിയെന്ന് അടുത്തിടെ റിപ്പോർട്ടുകൾ വന്നിരുന്നു. സാമ്പത്തികമായി തകർച്ചയിലാണ് താരമെന്നും പ്രചരണമുണ്ടായിരുന്നു.
ഇതിനെല്ലാം മറുപടി നൽകി സാമന്ത എത്തിയിരിക്കുകയാണ്. 25 കോടിയൊന്നും ചികിത്സക്ക് വേണ്ട, അതിന്റെ ചെറിയൊരു അംശം മതി, ഞാൻ ജോലി ചെയ്തതിന് പ്രതിഫലമായി മേടിച്ചത്, കല്ലല്ല, അതിനാൽ ഒരു നടന്റെയും 1 പൈസ പോലും വേണ്ടെന്നും നടി പ്രചരിക്കുന്ന വാർത്തകൾക്ക് മറുപടി നൽകി.
Post Your Comments