CinemaLatest News

രോ​ഗാവസ്ഥ തുറന്ന് പറഞ്ഞ് നടി: ചർമ്മരോ​ഗ ചികിത്സക്കായി ആശുപത്രിയിലാണെന്ന് ആദാ ശർമ്മ

ചില ഭാ​ഗങ്ങളിൽ‌ തടിപ്പ് കാണുന്നുണ്ടെന്നും മരുന്ന് ഉപയോ​ഗിച്ചതിലൂടെ അത് കൂടുതലായെന്നും താരം

കേരള സ്റ്റോറിയെന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ നടിയാണ് അദാ ശർമ്മ. നടിയെ ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തന്റെ രോ​ഗത്തിനെക്കുറിച്ചും ആരോ​ഗ്യനിലയെക്കുറിച്ചും താരം സോഷ്യൽ മീഡിയയിൽ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.

ശരീരത്തിന്റെ ചില ഭാ​ഗങ്ങളിൽ‌ തടിപ്പ് കാണുന്നുണ്ടെന്നും മരുന്ന് ഉപയോ​ഗിച്ചതിലൂടെ അത് കൂടുതലായെന്നും താരം പറഞ്ഞു.

തന്റെ ശരീരത്തിന് വന്ന ചർമ്മരോ​ഗത്തെക്കുറിച്ചും ചിത്രങ്ങളടക്കം നടി വിശദീകരിച്ചിട്ടുണ്ട്. ശരീരത്തിൽ ചില തടിപ്പുകൾ കണ്ട് തുടങ്ങി, ഫുൾ സ്ലീവ് ഇട്ടാണ് അത് മറച്ചത്, എന്നാൽ മുഖത്തടക്കം അവ വന്നതോടെ മരുന്ന് കഴിച്ചു, മരുന്ന് കഴിച്ചതോടെ രോ​ഗം കൂടി. അതിനാൽ ഇപ്പോൾ ആയുർവേദം തിരഞ്ഞെടുത്തിരിക്കുകയാണെന്നും ആദ വ്യക്തമാക്കി.

സോഷ്യൽ മീഡിയകളിൽ നിന്ന് ചികിത്സാർഥം മാറി നിൽക്കുകയാണെന്നും, പൂർവ്വാധികം കരുത്തോടെ ‌സിനിയിലേക്ക് മടങ്ങിവരുമെന്നും ആദാ പറഞ്ഞു.

shortlink

Post Your Comments


Back to top button