CinemaLatest News

ഉമ്മൻ ചാണ്ടി സാർ‌ അങ്ങനെയൊന്നും ചെയ്യില്ല, എനിക്ക് നേരിട്ട് അറിയാം എന്ന് ഞാനടക്കമുള്ളവർ പറഞ്ഞില്ല; ലാലു അലക്സ്

അതൊക്കെ കഴിഞ്ഞ് എന്റെ അമ്മ മരിച്ചപ്പോളും അദ്ദേഹം വിളിച്ചു

 

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓർമ്മകൾ പങ്കുവച്ച് നടൻ ലാലു അലക്സ്. പിറവത്ത് ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ യോ​ഗത്തിലായിരുന്നു താരം ഇക്കാര്യങ്ങൾ പറഞ്ഞത്.

തമിഴ് നാട്ടിൽ ജയലളിതയും എംജിആറും മരിച്ചപ്പോൾ ഉണ്ടായിരുന്നതിനേക്കാൾ ജന സാ​ഗരമാണ് ഉമ്മൻ ചാണ്ടിസാർ മരിച്ചപ്പോൾ കണ്ടെതെന്നും ലാലു അലക്സ് പറഞ്ഞു. അനവധി ആരോപണങ്ങൾ ഉയർന്നപ്പോൾ എനിക്കറിയാം, നേരിട്ട് ഉമ്മൻ ചാണ്ടിയെ അറിയാം, അദ്ദേഹം അങ്ങനെ ഒന്നും ചെയ്യില്ലെന്ന് പറയാൻ കഴിഞ്ഞില്ലെന്നും ലാലു അലക്സ് പറഞ്ഞു.

ഒരുപാട് അടുത്ത് ഇടപഴകാൻ അവസരം കിട്ടിയിട്ടില്ല, കിട്ടിയപ്പോൾ സംസാരിച്ചിട്ടുണ്ട്, തൊട്ടടുത്ത നിമിഷം അദ്ദേഹം ബിസിയാകും. അത്ര തിരക്കായിരുന്നു ഏത് നേരവും.

എന്റെ മൂത്ത മകന്റെ കല്യാണത്തിന് വിളിച്ചാൽ അ​ദ്ദേഹം വരുമോ എന്ന സംശയം ഉണ്ടായിരുന്നു, അത്ര തിരക്കുള്ള ആളല്ലേ, പക്ഷേ ചന്തം ചാർത്തിന് അദ്ദേഹം എത്തി. അതൊക്കെ കഴിഞ്ഞ് എന്റെ അമ്മ മരിച്ചപ്പോളും അദ്ദേഹം വിളിച്ചു. അത് പ്രതീക്ഷിച്ചിരുന്നില്ല താനെന്നും ലാലു.

അദ്ദേഹം ആരോപണ വിധേയൻ ആയപ്പോൾ ഞാനടക്കമുള്ള ജനങ്ങൾ ഉമ്മൻ ചാണ്ടി അത് ചെയ്യില്ല, ഞങ്ങൾക്ക് അറിയാം അദ്ദേഹത്തെ എന്ന് പറഞ്ഞിരുന്നുവെങ്കിലെന്ന് ഓർത്ത് പോകുകയാണെന്നും ലാലു പറഞ്ഞു.

 

 

 

 

 

 

 

 

 

 

 

shortlink

Post Your Comments


Back to top button