GeneralNEWSTV Shows

കുഞ്ഞ് തന്റേതല്ല, ഡിഎൻഎ ടെസ്റ്റ് നടത്തണമെന്ന് കോമഡി സ്റ്റാര്‍ താരം ജിനു: ഭാര്യയും ജിനുവും തമ്മില്‍ അടി!!

നിയമപരമായി ഇപ്പോഴും താനും ജിനുവും തമ്മിലുള്ള ബന്ധം വേർപിരിഞ്ഞിട്ടില്ല

കോമഡി റിയാലിറ്റി ഷോകളിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതനായ താരമാണ് ജിനു. ഭാര്യയും മകളെയും വിട്ട് മറ്റൊരു പെൺകുട്ടിയുമായി ജീവിക്കുകയാണ് ഇപ്പോൾ. ജിനുവിനെ കാണാൻ വേണ്ടി താമസിക്കുന്ന വീട്ടിലെത്തിയപ്പോൾ അവിടെ വച്ച് തനിക്ക് നേരിടേണ്ടിവന്ന അവസ്ഥ പറയുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു.

READ ALSO: അന്നെനിക്ക് വേണ്ടെന്ന് വയ്ക്കേണ്ടി വന്നത് മണിരത്നം ചിത്രത്തിന്റെ ഓഫറാണ്, കജോൾ

നിയമപരമായി ഇപ്പോഴും താനും ജിനുവും തമ്മിലുള്ള ബന്ധം വേർപിരിഞ്ഞിട്ടില്ല എന്നും തന്റെ മകളുടെ അച്ഛനാണ് ജിനു എന്നുള്ളത് കൊണ്ട് തന്നെയാണ് ഇവിടെ വന്നത് എന്നുമാണ് ഭാര്യ പറയുന്നത്. രണ്ടാം ഭാര്യ വളരെ മോശമായ രീതിയിലാണ് ഇവരോട് ഇടപെടുന്നത്. വക്കീലിന് കൊടുക്കുന്നതിനായി വീടിന്റെ അഡ്രസ് ചോദിച്ചാണ് താൻ എത്തിയതെന്നും തന്റെ കുഞ്ഞിന് ചിലവിനു നൽകണമെന്ന ആവശ്യമാണ് ഭാര്യ ഉന്നയിക്കുന്നത്. എന്നാൽ മകൾ തന്റേതല്ല എന്നും ഡിഎൻഎ ടെസ്റ്റ് നടത്തിക്കൊണ്ട് വരൂ എന്ന് ഒക്കെ ജിനു പറയുകയാണ്.

മറ്റൊരുവൾക്കും അവളുടെ കുഞ്ഞിനും ഇപ്പോൾ ചിലവിനു കൊടുക്കുകയാണ് ജിനു എന്നും ഭാര്യ പറയുന്നു. നിയമപരമായി തന്റെ കുഞ്ഞിന് ചിലവിനു കൊടുക്കേണ്ടത് ജിനു ആണെന്നും ആ ആവശ്യമാണ് താൻ ഉന്നയിക്കുന്നതെന്നും ഭാര്യ പറയുന്നു. തുടർന്ന് ഇരുവരും പോലീസ് സ്റ്റേഷനിൽ പോകുന്നതുമാണ് വീഡിയോ.

shortlink

Related Articles

Post Your Comments


Back to top button