CinemaLatest News

ഇതെന്റെ ജീവിതത്തിലെ പുതിയ പരീക്ഷണം, നാ​ഗചൈതന്യക്കൊപ്പം അമൃത സുരേഷ്

പുതിയ പരീക്ഷണം എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്

ജീവിതത്തിലെ മറ്റൊരു പരീക്ഷണവുമായി ​ഗായിക അമൃത സുരേഷ്. ഇതെന്റെ ജീവിതത്തിലെ പുതിയ പരീക്ഷണം എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്.

ആദിശക്തി തിയേറ്റർ എന്ന കേന്ദ്രത്തിൽ വർക് ഷോപ്പിലാണ് അമൃതയുള്ളത്. ഇവിടെ നിന്നുള്ള അനവധി ചിത്രങ്ങളും അമൃത പങ്കുവച്ചിട്ടുണ്ട്.

നാ​ഗ് ചൈതന്യക്കൊപ്പമുള്ള നിമിഷങ്ങൾ ഏറെ രസകരമായിരുന്നെന്നും അമൃത വ്യക്തമാക്കി. ആദിശക്തിയിൽ നാ​ഗിനൊപ്പം പങ്കെടുക്കാൻ കഴിഞ്ഞത് ഭാ​ഗ്യമായി തോന്നുന്നുവെന്നും അമൃത.‌

അടുത്തിടെ അമൃതയും ഭർത്താവ് ​ഗോപീ സുന്ദറും പിരിയുകയാണെന്ന തരത്തിലുള്ള നിരവധി വാർത്തകളും പ്രചരിച്ചിരുന്നു, അവയെല്ലാം തള്ളിക്കളഞ്ഞ് ഇരുവരും ഒരുമിച്ചെത്തുകയും ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button