കല്യാണ പരിസു എന്ന ജനപ്രിയ പരിപാടിയിലൂടെ ശ്രദ്ധേയയായ നടി ശ്രുതി ഷൺമുഖ പ്രിയയുടെ ഭർത്താവ് അരവിന്ദ് ശേഖർ അന്തരിച്ചു . 30 വയസ്സായിരുന്നു. 2022 ൽ മിസ്റ്റർ തമിഴ്‌നാട് വിജയിയായ അരവിന്ദിനു ഇൻസ്റ്റാഗ്രാമിൽ നിരവധി ആരാധകരുണ്ട്.
ഭർത്താവ് അരവിന്ദ് ശേഖർ അന്തരിച്ച വിവരം ശ്രുതി ഷൺമുഖ പ്രിയ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് അറിയിച്ചത്. ഫിറ്റ്‌നസ് പ്രേമിയായ അരവിന്ദ് പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. വികാരഭരിതമായ ഒരു പോസ്റ്റിൽ തന്റെ ഭർത്താവിനെക്കുറിച്ച് ശ്രുതി പങ്കുവയ്ക്കുകയുണ്ടായി.
‘ഇത് വേർപിരിഞ്ഞത് ശരീരം മാത്രമാണ്. എന്നാൽ നിങ്ങളുടെ ആത്മാവും മനസ്സും എന്നെ ഇപ്പോഴും എന്നെന്നേക്കും വലയം ചെയ്യുകയും സംരക്ഷിക്കുകയും ചെയ്യുന്നു! എന്റെ പ്രിയ അരവിന്ദ് ശേഖർ സമാധാനത്തോടെ വിശ്രമിക്കൂ. നിങ്ങളോടുള്ള എന്റെ സ്നേഹം ഇപ്പോൾ കൂടുതൽ വർദ്ധിച്ചുവരികയാണ്, ഞങ്ങൾ ഇതിനകം പരസ്പരം ഒരുപാട് ഓർമ്മകൾ നേടിയിട്ടുണ്ട്, അത് ഞാൻ ജീവിതകാലം മുഴുവൻ പരിപാലിക്കും. നിന്നെ മിസ്സ് ചെയ്യുകയും കൂടുതൽ സ്നേഹിക്കുകയും ചെയ്യുന്നു അരവിന്ദ്! എന്റെ അരികിൽ നിങ്ങളുടെ സാന്നിധ്യം അനുഭവപ്പെടുന്നു.’ എന്നാണ് സോഷ്യൽ മീഡിയയിൽ ശ്രുതി കുറിച്ചത്.
Leave a Comment