CinemaLatest News

ദക്ഷിണാമൂർത്തിസ്വാമിയുടെ “തമ്പീ” എന്ന സംഗീതസാന്ദ്രമായ ആ വിളി കേൾക്കാതായിട്ട് പത്ത് വർഷം: ശ്രീകുമാരൻ തമ്പി

എത്ര കേട്ടാലും മതി വരാത്ത ​ഗാനങ്ങൾ മലയാളിക്ക് സമ്മാനിച്ച വ്യക്തി

സം​ഗീത ലോകത്തെ പകരം വക്കാനില്ലാത്ത പ്രതിഭ, ദക്ഷിണാമൂർത്തിസ്വാമി വിടവാങ്ങിയിട്ട് പത്ത് വർഷമാകുന്നു. എത്ര കേട്ടാലും മതി വരാത്ത ​ഗാനങ്ങൾ മലയാളിക്ക് സമ്മാനിച്ച വ്യക്തികൂടിയായിരുന്നു സ്വാമി.

അദ്ദേഹത്തിന്റെ ഓർമ്മ ദിനമായിരുന്നു കഴിഞ്ഞ ദിവസം, കാലമെന്ന ദൈവം ഒരു ഭ്രാന്തൻ രാജാവ്, ചിരിച്ചുകൊണ്ടേ കരയുന്നൊരു ഭ്രാന്തൻ രാജാവ്, നിന്റെ മോഹശില്പങ്ങളെയവൻ തഴുകി താലോലിക്കും, ഉറഞ്ഞു തുള്ളിയാൽ ഒന്നില്ലാതവൻ താഴെയെറിഞ്ഞുടയ്ക്കും. ” തമ്പീ ” എന്ന സംഗീതസാന്ദ്രമായ ആ വിളി കേൾക്കാതായിട്ട് പത്ത് വർഷം തികയുന്നു എന്നാണ് ​ഗാനരചയിതാവായ ശ്രീകുമാരൻ തമ്പി കുറിച്ചത്.

കുറിപ്പ് വായിക്കാം

കാലമെന്ന ദൈവം ഒരു ഭ്രാന്തൻ രാജാവ്, ചിരിച്ചുകൊണ്ടേ കരയുന്നൊരു ഭ്രാന്തൻ രാജാവ്, നിന്റെ മോഹശില്പങ്ങളെയവൻ തഴുകി താലോലിക്കും
ഉറഞ്ഞു തുള്ളിയാൽ ഒന്നില്ലാതവൻ താഴെയെറിഞ്ഞുടയ്ക്കും.

ദക്ഷിണാമൂർത്തിസ്വാമിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എന്റെ വരികൾ, ” തമ്പീ ” എന്ന സംഗീതസാന്ദ്രമായ ആ വിളി കേൾക്കാതായിട്ട് പത്ത് വർഷം തികയുന്നു. 

shortlink

Post Your Comments


Back to top button