GeneralLatest NewsMollywoodNEWSWOODs

ചേച്ചി ഫോട്ടോ എടുക്കുന്ന തിരക്കില്‍ എന്തോ ഒന്ന് മറന്നു!! നടി നവ്യയുടെ വേഷത്തെ പരിഹസിച്ച് സദാചാരവാദികൾ

ഇങ്ങനെയല്ല എന്റെ ബാലാമണി ഇങ്ങനെയല്ല

സോഷ്യൽ മീഡിയയിൽ സജീവമാണ് നടി നവ്യ നായര്‍. മേക്കപ്പ് ഇല്ലാതെ നടി പങ്കുവച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. എന്നാൽ, തന്റെ മോഡേണ്‍ ലുക്കിന്റെ പേരില്‍ നവ്യയ്ക്ക് നേരെ വിമര്‍ശനവും ഉയരുന്നുണ്ട്. ഷര്‍ട്ടും ഷോര്‍ട്‌സുമാണ് നവ്യയുടെ വേഷം. ഇത് ചൂണ്ടിക്കാണിച്ചാണ് പരിഹാസം.

ചേച്ചി ഫോട്ടോ എടുക്കുന്ന തിരക്കില്‍ എന്തോ ഒന്ന് മറന്നു, എനിക്ക് ആ ബാലാമണിയെ ആണ് ഇഷ്ടം, നവ്യ നായരെ പോലെ ഉണ്ട് ചേച്ചിയെ കാണാന്‍, ഈ കുട്ടി ചേച്ചിയുടെ കസിന്‍ ആണോ ഏതു കോളേജിലാ, പാതി ഉറക്കത്തില്‍ ആണ് എങ്കിലും ഫോട്ടോ എടുക്കാന്‍ ഉള്ള ചേച്ചിടെ മനസ്, ആര്‍ക്കും കണ്ടില്ല, കുറച്ചൂടെ പി്ന്നില്‍ നിന്നും എടുക്കണ്ടേ, ഈ കൊച്ചു കുട്ടിയ്ക്ക് ആരാ മൊബൈല്‍ കൊടുത്ത്, ഇങ്ങനെയല്ല എന്റെ ബാലാമണി ഇങ്ങനെയല്ല തുടങ്ങിയ കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

READ ALSO: അവാർഡ് വിവാദം, ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെ പുറത്താക്കുക; മൂവ്‌മെന്റ് ഫോർ ഇൻഡിപെൻഡന്റ് സിനിമ

അതേസമയം നവ്യയ്ക്ക് പിന്തുണയുമായും ആളുകളെത്തുന്നുണ്ട്. ഒരാള്‍ അവരുടെ പേജില്‍ അവര്‍ക്ക് ഇഷ്ടമുള്ള ഡ്രസ്സ് ഇട്ട് അവര്‍ ഫോട്ടോ ഇടുന്നു, അതിനു ഇവിടെ കിടന്നു ബാലമണി ആയാല്‍ മതി, ഇടാന്‍ മറന്നോ എന്നൊക്കെ ചോദിക്കുന്ന ആളുകള്‍ നിങ്ങളുടെ കാര്യം നോക്കി ജീവിക്കു, അവര്‍ അവര്‍ക്ക് ഇഷ്ടം ഉള്ളപോലെ ജീവിക്കട്ടെ എന്നാണ് ചിലർ പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button