മാമന്നൻ ചിത്രത്തിൽ ഫഹദ് അവതരിപ്പിച്ച വേഷം വൻ പ്രശംസകൾ നേടുകയാണ്. ഫഹദിന്റെ കിടിലൻ മേക്കോവറും ലുക്കും ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.
നായകനായ ഉദയനിധി സ്റ്റാലിനെക്കാൾ പ്രേക്ഷകരുടെ ഇഷ്ടം നേടിയതും, തിളങ്ങിയതും മാമന്നനിൽ വില്ലനായെത്തിയ ഫഹദ് ഫാസിലാണെന്ന് തമിഴ് ആരാധകരും ഒരുപോലെ സമ്മതിക്കുന്നു.
എന്നാൽ ഫഹദിനെ എന്തുകൊണ്ട് ചിത്രത്തിൽ വില്ലനാക്കി എന്ന് തുറന്ന് പറയുകയാണ് സംവിധായകൻ മാരി സെൽവരാജ്.
ഫഹദ് സിനിമകളോടുള്ള ആരാധനകൊണ്ടാണ് വില്ലനായി തിരഞ്ഞെടുത്തതെന്ന് മാരി പറയുന്നു. അദ്ദേഹത്തിന്റെ മലയാള സിനിമകളെ നമ്മൾ എങ്ങനെ പിന്തുടരുന്നോ അതുപോലെ അദ്ദേഹം തമിഴ് ചിത്രങ്ങളെയും പിന്തുടരുന്നുണ്ട്.
ഫഹദിനെ ആദ്യമായി കണ്ടപ്പോൾ പഴയൊരു സുഹൃത്തിനെ കണ്ടുമുട്ടിയത് പോലാണ് തോന്നിയതെന്നും മാരി വ്യക്തമാക്കി.
Leave a Comment