പ്രശസ്ത സംവിധായകൻ കെജി ജോർജിന്റെ ചികിത്സ ആവശ്യത്തിനായി സർക്കാർ ധന സഹായം അനുവദിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് ഇത്തരത്തിൽ 5 ലക്ഷമാണ് അനുവദിച്ചത്. ചികിത്സാ സഹായം അനുവദിച്ചതിൽ ജോർജിന്റെ കുടുംബം നന്ദി രേഖപ്പെടുത്തി.
ശാരീരിക അസ്വസ്ഥതകളുള്ള ജോർജിന് ഇത് വലിയൊരു സഹായം ആയെന്ന് ഭാര്യയും ഗായികയുമായ സൽമ വ്യക്തമാക്കി.
2010 ൽ ഡൽഹിയിൽ വച്ചുണ്ടായ ഹൃദയാഘാതത്തോടെയാണ് ജോർജിന്റെ ആരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയത്. തുടർന്ന് നിരന്തരം ചികിത്സ ആവശ്യമായി വരുന്ന സംവിധായകൻ ജോർജ് ഇടപ്പള്ളിയിലെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സയിലാണ്.
Post Your Comments