നടി എസ്തറിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് ചർച്ചയായി മാറുന്നു. ഒരു ശരാശരി ഫെയ്സ്ബുക്ക് അമ്മാവന്റെ ഡിപി ദാ ഇങ്ങനിരിക്കും എന്ന് തുടങ്ങുന്ന പരിഹാസ പോസ്റ്റിനാണ് വിമർശനം.
ബാംഗ്ലൂരിൽ നിന്നുള്ള ചിത്രങ്ങളാണ് എസ്തർ പങ്കുവച്ചിരിക്കുന്നത്. ഭക്ഷണത്തിന്റെ ക്ലോസപ്പ് ഫോട്ടോയും മുഖത്തിന്റെ ബ്ലർ ആയ ചിത്രവുമാണ് ഇത്തരമൊരു തലക്കെട്ട് നൽകി പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഈ കുട്ടി ഫൺ ആണ് ഉദ്ദേശിച്ചതെങ്കിൽ അത് മനസിലായില്ല, ആദ്യമായി ഫോൺ ഉപയോഗിക്കേണ്ടി വരുന്ന അൽപ്പം പ്രായം ഉള്ളവർക്ക് ഫോൺ ഉപയോഗിക്കുമ്പോൾ ചിത്രങ്ങളെടുക്കുന്നത്, എങ്ങനെ ഫെയ്സ് ചെയ്യണം എന്നതിനെക്കുറിച്ചൊന്നും വലിയ ധാരണ ഉണ്ടാകില്ല.
അത്തരക്കാരെ കൂടി ഇങ്ങനെ അപമാനിച്ചത് ശരിയായില്ല, കാലം മുന്നോട്ട് പോകുമ്പോൾ എസ്തറിന് പ്രായമാകുമ്പോൾ അന്നത്തെ ടെക്നോളജിക്ക് അനുസരിച്ച് എസ്തറിന് പെരുമാറാൻ അറിയാതെ വന്നാലേ അതിന്റെ ബുദ്ധിമുട്ട് എസ്തറിന് മനസിലാകൂയെന്നും പലരും അഭിപ്രായപ്പെട്ടു.
Post Your Comments