സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണ്ണയത്തിൽ അക്കാദമി ചെയർമാൻ ഇടപെട്ടു എന്ന് സംവിധായകൻ വിനയൻ തെളിവ് സഹിതം സോഷ്യൽ മീഡിയയിൽ എഴുതിയിരുന്നു.
സോഷ്യൽ മീഡിയയിലൂടെ രഞ്ജിത് നടത്തിയ നീക്കങ്ങളെല്ലാം തെളിവ് സഹിതമാണ് വിനയൻ പങ്കുവച്ചത്. സോഷ്യൽ മീഡിയയിലടക്കം അവാർഡ് നിർണ്ണയം വൻ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്.
ഈ സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി.
സംവിധായകൻ വിനയൻ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകിയ സംഭവത്തിലാണ് ഇപ്പോൾ നടപടി എടുത്തിരിക്കുന്നത്.
കഴിഞ്ഞ തവണയും ഇതുപോലെ രഞ്ജിത്തിനെതിരെ ആരോപണം ഉയർന്നിരുന്നു, അവാർഡ് നിർണ്ണയത്തിൽ ഇടപെട്ടു, ചട്ടങ്ങൽ പാലിക്കപ്പെട്ടില്ല എന്നായിരുന്നു അന്നും ഉയർന്ന ആരോപണം. രണ്ടുതവണ അവാർഡ് നിർണ്ണയത്തിൽ അനാവശ്യ ഇടപെടലുകൾ നടത്തിയ രഞ്ജിത്തിനെ അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് ആവശ്യം.
Post Your Comments