BollywoodGeneralLatest NewsNEWSWOODs

സ്തനാര്‍ബുദത്തിനു പിന്നാലെ മറ്റൊരു രോഗവും, വിവരങ്ങള്‍ പങ്കിട്ട് നടി

കിടക്കുമ്പോഴും, ഇരിക്കുമ്പോഴും, ചിരിക്കുമ്പോഴും എല്ലാം വേദനയുണ്ടെന്നു ഛവി

പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി ഛവി മിത്തല്‍. നാല്‍പത്തിരണ്ടുകാരിയായ ഛവി തനിക്ക് സ്തനാര്‍ബുദമാണെന്ന് ആരാധകരോട് പങ്കുവച്ചത് വലിയ ശ്രദ്ധ നേടിയിരുന്നു. ക്യാൻസര്‍ ബാധയില്‍ നിന്ന്  മുക്തയായ ഛവി മിത്തല്‍, ഇപ്പോള്‍ മറ്റൊരു അസുഖത്തിന്‍റെ പിടിയിലാണെന്ന് അറിയിച്ചിരിക്കുകയാണ്.

ജിമ്മില്‍ വര്‍ക്കൗട്ടിന് ശേഷമെടുത്തൊരു ചിത്രം പങ്കുവച്ചുകൊണ്ടാണ് താൻ ‘കോസ്റ്റോ കോണ്ട്രൈറ്റിസ്’ എന്നൊരു രോഗത്തിന്‍റെ പിടിയിലാണെന്ന് താരം ആരാധകരെ അറിയിച്ചത്. നെഞ്ചിൻ കൂടിനുള്ളിലെ കാര്‍ട്ടില്ലേജ് എന്ന ഭാഗത്തെ ബാധിക്കുന്ന അസുഖമാണിത്. തനിക്ക് ശ്വാസമെടുക്കുമ്പോഴും ചുമയ്ക്കുമ്പോഴും കൈകളുപയോഗിച്ച് എന്തെങ്കിലും ചെയ്യുമ്പോഴും, കിടക്കുമ്പോഴും, ഇരിക്കുമ്പോഴും, ചിരിക്കുമ്പോഴും എല്ലാം വേദനയുണ്ടെന്നു ഛവി പറയുന്നു.

ക്യാൻസര്‍ ചികിത്സയുടെ ഭാഗമായി എടുത്ത റേഡിയേഷൻ, ക്യാൻസറിന് ശേഷം ഇവരെ ബാധിച്ച ‘ഓസ്റ്റിയോപീനിയ’ എന്ന പ്രശ്നത്തിനെടുത്ത ഇൻജെക്ഷൻ, തുടര്‍ച്ചയായ ചുമ എന്നിങ്ങനെയുള്ള കാരണങ്ങളാണ് ‘കോസ്റ്റോ കോണ്ട്രൈറ്റിസി’ലേക്ക് നടിയെ നയിച്ചതെന്ന് കരുതപ്പെടുന്നു.

shortlink

Post Your Comments


Back to top button