മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായികയും സംഗീത സംവിധായികയുമായ അമൃത സുരേഷിന്റെ പിറന്നാൾ ആയിരുന്നു കഴിഞ്ഞ ദിവസം. ആരാധകരും സെലിബ്രിറ്റികളുമെല്ലാം പിറന്നാള്‍ ആശംസകളുമായി എത്തിയെങ്കിലും ജീവിത പങ്കാളി ഗോപി സുന്ദര്‍ ആശംസ അറിയിച്ചുള്ള പോസ്റ്റ് പങ്കുവയ്ക്കാത്തത് എന്തെന്ന സംശയത്തിലാണ് ആരാധകർ.
read also: പത്തു വർഷങ്ങൾക്കു ശേഷം വാണി വിശ്വനാഥ് മലയാളത്തിലേയ്ക്ക് !!
പിറന്നാള്‍ കേക്ക് കഴിച്ചശേഷം മകളെ ചുംബിക്കുന്ന ആഘോഷ ചിത്രങ്ങള്‍ അമൃത സോഷ്യല്‍മീഡിയയില്‍ പങ്കിട്ടു. അതിനു താഴെ ഗോപി സുന്ദർ എവിടെ എന്ന് അന്വേഷിക്കുകയാണ് ചിലർ.
കഴിഞ്ഞ പിറന്നാൾ അമൃത ആഘോഷിച്ചത് ഗോപി സുന്ദറിന് ഒപ്പം ആയിരുന്നു. അന്ന് അതിന്റെ ചിത്രങ്ങളെല്ലാം താരം പങ്കിടുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അമൃതയും ഗോപി സുന്ദറും ഒരുമിച്ചുള്ള ചിത്രങ്ങളോ സ്റ്റോറികളോ ഒന്നും സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നില്ല. ഇരുവരുടെയും ബന്ധത്തില്‍ വിള്ളല്‍ വീണോയെന്ന സംശയം വീണ്ടും ഉയർത്തുകയാണ് ആരാധകർ
Post Your Comments