
നടൻ കൃഷ്ണകുമാറിന്റെ മകളും സിനിമാ നടിയുമായ അഹാന കൃഷ്ണക്ക് യൂട്യൂബിൽ പത്ത് ലക്ഷം ഫോളോവേഴ്സ് തികഞ്ഞതോടെ സ്വന്തമായത് ഗോൾഡൻ പ്ലേ ബട്ടൺ.
തനിക്ക് കൈവന്ന സന്തോഷം തന്റെ ആരാധകരുമായി നടി പങ്കുവച്ചു. ഗോൾഡൻ പ്ലേ ബട്ടൺ കിട്ടിയതിൽ ഏറെ സന്തോഷിക്കുന്നുവെന്നും നടി പറഞ്ഞു.
സോഷ്യൽ മീഡിയകളിൽ ഏറെ സജീവമായ അഹാനയ്ക്ക് വൻ ഫാൻ ഫോളോവേഴ്സാണുള്ളത്. ആദ്യകാലങ്ങളിൽ യൂട്യൂബിനായി കണ്ടന്റ് ക്രിയേറ്റ് ചെയ്യുന്നതിൽ താൻ അത്രയ്ക്ക് ശ്രദ്ധ നൽകിയിരുന്നില്ലെന്നും എന്നാൽ പിന്നീട് അത് മാറ്റിയെടുത്തുവെന്നും താരം പറയുന്നു.
എന്റെ കൂടെ കൂടിയവരെ വെറും സസ്ക്രൈബേഴ്സ് എന്ന് പറഞ്ഞ് മാറ്റിനിർത്തില്ലെന്നും ഒരു മില്യൺ സുഹൃത്തുക്കളുള്ള ഒരാളാണ് താനെന്ന് ഓർക്കാനാണ് ഇഷ്ട്ടമെന്നും അഹാന.
Post Your Comments