നാടകത്തിനായി നടന്നു ചെരുപ്പ് തേഞ്ഞ നാടകാചാര്യൻ കുറ്റിക്കോൽ മാഷ്, ഈ അവാർഡ് ലഭിച്ചതിൽ സന്തോഷം: സന്തോഷ് കീഴാറ്റൂർ

സിനിമയിൽ മാത്രമല്ല, നാടകത്തിലും ഏറെ സജീവമായിട്ടുള്ള താരമാണ് സന്തോഷ്

നാടകത്തിനായി നടന്നു ചെരുപ്പ് തേഞ്ഞ നാടകാചാര്യൻ ഒ കെ കുറ്റിക്കോൽ മാഷിന്റെ പേരിലുള്ള അവാർഡ് ലഭിച്ചതിൽ ഏറെ സന്തോഷമെന്ന് നടൻ സന്തോഷ് കീഴാറ്റൂർ.

നാടകത്തിനു വേണ്ടി മണ്ണിലൂടെ നടന്ന് ചെരുപ്പ് തേഞ്ഞ മനുഷ്യനാണ് ഒ. കെ മാഷ്, ഈ അവാർഡ് തനിക്ക് ഓസ്കാറിന് തുല്യമെന്നും താരം കുറിച്ചു.

സിനിമയിൽ മാത്രമല്ല, നാടകത്തിലും ഏറെ സജീവമായിട്ടുള്ള താരമാണ് സന്തോഷ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെ വിശേഷങ്ങളൊക്കെ സോഷ്യൽ മീഡിയ വഴി ആരാധകരെ അറിയിക്കാറുണ്ട്.

കുറിപ്പ് വായിക്കാം

സന്തോഷം, അഭിമാനം, നാടകാചാര്യൻ ഒ കെ കുറ്റിക്കോൽ മാഷിന്റെ പേരിലുള്ള ഈ അവാർഡ് എനിയ്ക്ക് കിട്ടിയ ഓസ്കാർ ആണ്.

നാടകത്തിനു വേണ്ടി, മണ്ണിലൂടെ നടന്ന് ചെരുപ്പ് തേഞ്ഞ മനുഷ്യനാണ് ഒ. കെ മാഷ്. അവാർഡിന് അർഹനാക്കിയതിന് നന്ദി, സ്നേഹം എല്ലാവരോടും എന്നും താരം കുറിച്ചു.

Share
Leave a Comment